രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ പ്യുവര്‍ ബാറ്ററായാകും സഞ്ജു കളത്തിലിറങ്ങുക.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ അവരുടെ തട്ടകത്തിലിറങ്ങുമ്പോള്‍ ഒരു ചരിത്ര നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഓറഞ്ച് ആര്‍മിക്കെതിരെ 66 റണ്‍സ് നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ രാജസ്ഥാന്‍ റോയല്‍സ് താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു ചെന്നെത്തുക.
141 ഇന്നിങ്‌സില്‍ നിന്നും 31.72 ശരാശരിയിലും 140.55 സ്‌ട്രൈക്ക് റേറ്റിലും 3,934 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം
(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 141 – 3,934
അജിന്‍ക്യ രഹാനെ – 99 – 3,098
ജോസ് ബട്‌ലര്‍ – 82 – 3,055
ഷെയ്ന്‍ വാട്‌സണ്‍ – 81 – 2,474
യശസ്വി ജെയ്‌സ്വാള്‍ – 52 – 1,607
രാഹുല്‍ ദ്രാവിഡ് – 51 – 1,324
റിയാന്‍ പരാഗ് – 58 – 1,173
ഐ.പി.എല്ലിലെ സണ്‍റൈസേഴ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും സഞ്ജു തന്നെയാണ് ഒന്നാമതുള്ളത്. ഓറഞ്ച് ആര്‍മിക്കെതിരെ കളത്തിലിറങ്ങിയ 23 ഇന്നിങ്‌സില്‍ നിന്നും 44.50 ശാരശിയില്‍ 801 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(താരം – ഇന്നിങ്സ് – റണ്‍സ് – ബാറ്റിങ് ശരാശരി – 100s | 50s എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 23 – 801 – 44.50 – 1|4
വിരാട് കോഹ്‌ലി – 23 – 762 – 36.28 – 1|5
ഫാഫ് ഡു പ്ലെസി – 18 – 571 – 35.68 – 0|5
ഷെയ്ന്‍ വാട്സണ്‍ – 18 – 566 – 35.37 – 1|3
അംബാട്ടി റായിഡു – 18 – 549 – 42.23 – 1|3
അതേസമയം, ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.