രാജസ്ഥാന് റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരത്തില്‍ യുവതാരം സായ് സുദര്‍ശന്റെ കരുത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായി.
ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടുന്നത്. ആകെ കളിച്ച ഏഴ് മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് രാജസ്ഥാന്‍ വിജയിച്ചത്.
𝙎𝙖𝙞-𝙡𝙞𝙣𝙜 𝙎𝙢𝙤𝙤𝙩𝙝𝙡𝙮 ⛵
For his elegant and outstanding knock of 82(53), Sai Sudharsan wins the Player of the Match award 🏆
Scorecard ▶ https://t.co/raxxjzY9g7#TATAIPL | #GTvRR | @gujarat_titans pic.twitter.com/WwzOjUSTAl
— IndianPremierLeague (@IPL) April 9, 2025
എന്നാല്‍ തോല്‍വിക്ക് പുറകെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സ്ലോ ഓവര്‍ റേറ്റിന്റെ പിടിയിലായി 24 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ലഭിച്ചത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇത് രണ്ടാം തവണയാണ് സീസണില്‍ രാജസ്ഥാന്‍ കുരുങ്ങുന്നത്.
നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
‘ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ പ്ലെയിങ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപയോ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴ ചുമത്തും,’ ഐ.പി.എല്‍ മാധ്യമക്കുറിപ്പില്‍ പറയുന്നു.

മത്സരത്തില്‍ 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 146.43 എന്ന പ്രഹരശേഷിയില്‍ 41 റണ്‍സാണ് സഞ്ജു നേടിയത്. രാജസ്ഥാന് വേണ്ടി 32 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി ഹെറ്റ്‌മെയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ടീമിലെ ഏഴ് താരങ്ങളാണ് രണ്ടക്കം കടക്കാതെ പുറത്തായത്. മാത്രമല്ല ബൗളിങ്ങില്‍ 18 റണ്‍സാണ് രാജസ്ഥാന്‍ അധിക റണ്‍സായി വിട്ടുകൊടുത്തത്. ഗുജറാത്തിന് വേണ്ടി ഓപ്പണര്‍ സായി സുദര്‍ശന്‍ 53 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. അതേസമയം രാജസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്.
Content Highlight: IPL 2025: Sanju Samson fined 24 lakh for slow over rate
