തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അടുത്ത നിരാശ. പരിക്കിന് പിന്നാലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായതാണ് ടീമിന് തിരിച്ചടി നല്‍കിയിരിക്കുന്നത്. സീസണിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമാകും.
ഗെയ്ക്വാദിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്നും സീസണിലെ എല്ലാ മത്സരങ്ങളും പൂര്‍ണമായും നഷ്ടമാകുമെന്നും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കി. അടുത്ത ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🚨 OFFICIAL STATEMENT 🚨
Ruturaj Gaikwad ruled out of the season due to a hairline fracture of the elbow.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ഗെയ്ക്വാദിന് പരിക്കേല്‍ക്കുന്നത്. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായിരുന്ന തുഷാര്‍ ദേശ്പാണ്ഡേയുടെ ഡെലിവെറി താരത്തിന്റെ കയ്യിലടിച്ചുകൊള്ളുകയായിരുന്നു.
ഇതിന് ശേഷം താരം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയും പഞ്ചാബ് കിങ്‌സിനെതിരെയും കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.
ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗെയ്ക്വാദിന്റെ അഭാവം വലിയ തിരിച്ചിടയാണ് നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്റെ റോളില്‍ ധോണിയോ മറ്റേത് താരമോ എത്തിയാലും ഗെയ്ക്വാദ് എന്ന ബാറ്ററുടെ അഭാവം മറികടക്കുക സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറെ പ്രയാസമായിരിക്കും.
സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമനാണ് ഗെയ്ക്വാദ്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 24.40 ശരാശരിയില്‍ 122 റണ്‍സാണ് താരം നേടിയത്.
Content Highlight: IPL 2025: Ruturaj Gaikwad ruled out, MS Dhoni will lead Chennai Super Kings in the remaining matches