ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്‌സിനെതിരെ 205 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 167 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ശരാശരി ടോട്ടല്‍.
Fiery start, the next powered us forward, the end sounded like a baaaang! 💥
നേരിട്ട 40ാം പന്തിലാണ് ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സീസണിലെ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടമാണിത്. ആദ്യ മൂന്ന് മത്സരത്തിലും മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് പഞ്ചാബിന്റെ ഹോം ഗ്രൗണ്ട് വേദിയായത്.
എന്നാല്‍ ജെയ്‌സ്വാളിന്റെ ഐ.പി.എല്‍ കരിയറില്‍ മറ്റൊരു രീതിയിലായിക്കും ഈ നേട്ടം ഓര്‍മിക്കപ്പെടുക. ഐ.പി.എല്ലില്‍ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറിയാണിത്.