| Saturday, 5th April 2025, 7:54 pm

150ന്റെ തിളക്കവുമായി സഞ്ജു; ഫസ്റ്റ് റോയലിന് പോലും സാധിക്കാത്ത ചരിത്ര നേട്ടത്തിലേക്ക് ക്യാപ്റ്റന്റെ വരവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തിന് മുല്ലാന്‍പൂര്‍ വേദിയാവുകയാണ്. പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സഞ്ജു സാംസണ്‍ നായകനായി മടങ്ങിയെത്തുന്ന മത്സരം കൂടിയാണിത്. പരിക്കേറ്റ് വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും അനുമതി ലഭിക്കാതിരുന്നതോടെ ഇംപാക്ട് പ്ലെയറായാണ് സഞ്ജു രാജസ്ഥാന്റെ ഭാഗമായത്.

രാജസ്ഥാന്‍ റോയല്‍സിനായി 150ാം മത്സരത്തിനാണ് സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ ആദ്യ താരവും ഫസ്റ്റ് റോയലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ന്‍ വോണിന് പോലും സാധിക്കാത്ത നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം മത്സരം കളിച്ച താരങ്ങള്‍

(താരം – സ്പാന്‍ – മത്സരം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 2013-2015 – 150*

അജിന്‍ക്യ രഹാനെ – 2011-2019- 106

ഷെയ്ന്‍ വാട്സണ്‍ – 2008-2015 – 84

ജോസ് ബട്‌ലര്‍ – 2018-2024 – 83

സ്റ്റുവര്‍ട്ട് ബിന്നി – 2008-2013 – 78

സിദ്ധാര്‍ത്ഥ് ത്രിവേദി – 2008-2013 – 76

റിയാന്‍ പരാഗ് – 2019-2025 – 74*

യശസ്വി ജെയ്സ്വാള്‍ – 2020-2025 – 57*

പഞ്ചാബിനെതിരായ മത്സരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. നാല് പന്തില്‍ എട്ട് റണ്‍സുമായി സഞ്ജു സാംസണും 14 പന്തില്‍ 12 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, യുദ്ധ്‌വീര്‍ സിങ്, സന്ദീപ് ശര്‍മ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ശശാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്ജ്, മാര്‍കോ യാന്‍സെന്‍, ലോക്കീ ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2025: RR vs PBKS: Sanju Samson becomes the first Rajasthan Royals batter to play 150 IPL matches

We use cookies to give you the best possible experience. Learn more