ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തിന് മുല്ലാന്‍പൂര്‍ വേദിയാവുകയാണ്. പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
സഞ്ജു സാംസണ്‍ നായകനായി മടങ്ങിയെത്തുന്ന മത്സരം കൂടിയാണിത്. പരിക്കേറ്റ് വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും അനുമതി ലഭിക്കാതിരുന്നതോടെ ഇംപാക്ട് പ്ലെയറായാണ് സഞ്ജു രാജസ്ഥാന്റെ ഭാഗമായത്.
രാജസ്ഥാന്‍ റോയല്‍സിനായി 150ാം മത്സരത്തിനാണ് സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ ആദ്യ താരവും ഫസ്റ്റ് റോയലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ന്‍ വോണിന് പോലും സാധിക്കാത്ത നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം മത്സരം കളിച്ച താരങ്ങള്‍
പഞ്ചാബിനെതിരായ മത്സരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. നാല് പന്തില്‍ എട്ട് റണ്‍സുമായി സഞ്ജു സാംസണും 14 പന്തില്‍ 12 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.