മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ ഓവര്‍ മുതല്‍ക്ക് തന്നെ യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് പറപറന്നു.
മൂന്ന് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ജെയ്‌സ്വാള്‍ ഫോറടിച്ചുകൊണ്ടാണ് ടീം സ്‌കോര്‍ 51ലെത്തിച്ചത്.
ഇതോടെ ഒരു റെക്കോഡും രാജസ്ഥാന്‍ സ്വന്തമാക്കി. ഈ ഐ.പി.എല്‍ സീസണില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് മാര്‍ക് പിന്നിടുന്ന ടീം എന്ന നേട്ടമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ 50 മാര്‍ക് പിന്നിടുമ്പോള്‍ ജെയ്‌സ്വാള്‍ 11 പന്തില്‍ 34 റണ്‍സും സൂര്യവംശി ആറ് പന്തില്‍ 16 റണ്‍സും നേടിയിരുന്നു.
— Rajasthan Royals (@rajasthanroyals) May 18, 2025
ഇതിനൊപ്പം മറ്റൊരു റെക്കോഡിലേക്കും രാജസ്ഥാന്‍ ചുവടുവെച്ചു. ഈ സീസണില്‍ ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത് ടീമായാണ് രാജസ്ഥാന്‍ മാറിയത്.
ഐ.പി.എല്‍ 2025ല്‍ ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ ടീം
(റണ്‍സ് – ടീം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)
53 – പഞ്ചാബ് കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ്
51 – രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍*
നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. 14 പന്തില്‍ 20 റണ്‍സുമായി സഞ്ജുവും ആറ് പന്തില്‍ മൂന്ന് റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.