ഐ.പി.എല്‍ 2025 സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഈ വിജയത്തോടെ പ്ലേ ഓഫ് എന്ന കടമ്പയിലേക്ക് ഒരടികൂടി അടുക്കാനും പഞ്ചാബിന് സാധിച്ചു.
𝐇𝐚𝐥𝐥𝐚 𝐁𝐨𝐥 𝐝𝐢𝐲𝐚! 😌 pic.twitter.com/j1LVHV7MIf
— Punjab Kings (@PunjabKingsIPL) May 18, 2025
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് നാല് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ടോപ് ഓര്‍ഡറിനെ നഷ്ടപ്പെട്ടിരുന്നു. പ്രിയാന്‍ഷ് ആര്യ (ഏഴ് പന്തില്‍ ഒമ്പത്), മിച്ചല്‍ ഓവന് (രണ്ട് പന്തില്‍ പൂജ്യം). പ്രഭ്സിമ്രാന് സിങ് (പത്ത് പന്തില്‍ 21) എന്നിവരാണ് പുറത്തായത്.
നാലാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി നേഹല്‍ വധേര സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
Jaipur hai wavy! 😉🔥pic.twitter.com/2AEPZKBL5m
— Punjab Kings (@PunjabKingsIPL) May 18, 2025
ടീം സ്കോര്‍ 101ല്‍ നില്‍ക്കവെ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗാണ് കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തില്‍ 30 റണ്‍സുമായി ശ്രേയസ് ജെയ്സ്വാളിന് ക്യാച്ച് നല്കി മടങ്ങി.
പിന്നാലെയെത്തിയ ശശാങ്ക് സിങ്ങിനൊപ്പവും വധേര അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്കോര്‍ 159ല്‍ നില്‍ക്കവെ 37 പന്തില്‍ 70 റണ്‍സുമായി വധേര മടങ്ങി. സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് താരം തന്റെ പേരില്‍ കുറിച്ചത്.
വധേര പുറത്തായെങ്കിലും ശശാങ്ക് തന്റെ വെടിക്കെട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 219 റണ്‍സ് സ്വന്തമാക്കി. ശശാങ്ക് 30 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ് ഒമ്പത് പന്തില്‍ പുറത്താകാതെ 21 റണ്‍സും നേടി.
Roaring in the death overs! 🦁 pic.twitter.com/KFAFk52KcZ
— Punjab Kings (@PunjabKingsIPL) May 18, 2025
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റിയാന്‍ പരാഗ്, ക്വേന മഫാക്ക, ആകാശ് മധ്വാള് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ഗംഭീര തുടക്കമാണ് യശസ്വി ജെയ്സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് സമ്മാനിച്ചത്. മൂന്ന് ഓവറില്‍ തന്നെ ടീം സ്കോര്‍ 50 കടത്തിയ ഇരുവരുടെയും കരുത്തില്‍ രാജസ്ഥാന് റോയല്‍സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പവര്‍പ്ലേ ടോട്ടലും അടിച്ചെടുത്തിരുന്നു.
Halla Bol! 🔥💗 pic.twitter.com/BGobPjgk1U
— Rajasthan Royals (@rajasthanroyals) May 18, 2025
അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് രാജസ്ഥാന് റോയല്‍സിന് ആദ്യ വിക്കറ്റായി വൈഭവ് സൂര്യവംശിയെ നഷ്ടമാകുന്നത്. ടീം സ്കോര്‍ 76ല്‍ നില്‍ക്കവെ 15 പന്തില്‍ 40 റണ്‍സുമായി താരം തിരിച്ചുനടന്നു. നാല് വീതും ഫോറും സിക്സറുമായി 266.67 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
വണ്‍ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഒപ്പം കൂട്ടി യശസ്വി ജെയ്സ്വാള്‍ ടീം സ്കോര്‍ നൂറ് കടത്തി. അധികം വൈകാതെ തന്റെ അര്‍ധ സെഞ്ച്വറിയും ജെയ്സ്വാള്‍ പൂര്‍ത്തിയാക്കി.
25 പന്തില്‍ 50 റണ്‍സടിച്ചാണ് ജെയ്സ്വാള്‍ മടങ്ങിയത്. ഒമ്പത് ഫോറും ഒരു സിക്സറും അടക്കം 200.00 സ്ട്രൈക്ക് റേറ്റിലാണ് താരം സ്കോര്‍ ചെയ്തത്. സീസണില്‍ താരത്തിന്റെ ആറാം ഫിഫ്റ്റിയാണിത്.
If consistency had a name. 🔥 pic.twitter.com/uIZuPULyK3
— Rajasthan Royals (@rajasthanroyals) May 18, 2025
ക്യാപ്റ്റന്‍ സഞ്ജു സാംസണും (16 പന്തില്‍ 20), റിയാന്‍ പരാഗിനും (11 പന്തില്‍ 13) കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഷിംറോണ്‍ ഹെറ്റ്മെയര്‍ (12 പന്തില്‍ 11) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറെല്‍ ഒരറ്റത്ത് പ്രതീക്ഷയായി നിലയുറപ്പിച്ചു.
അവസാന ഓവറിലെ മൂന്നാം പന്തില്‍ വിജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ ധ്രുവ് ജുറെലിനെയും രാജസ്ഥാന് നഷ്ടമായി. 31 പന്തില്‍ 53 റണ്‍സ് നേടിയാണ് ജുറെല്‍ തിരിച്ചുനടന്നത്. നാല് സിക്സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
FIFTY up and HUNGRY to win 🔥 pic.twitter.com/NbAvDyhf0Y
— Rajasthan Royals (@rajasthanroyals) May 18, 2025
ഒടുവില്‍ രാജസ്ഥാന് 209ന് പോരാട്ടം അവസാനിപ്പിച്ചു.
പഞ്ചാബിനായി ഇംപാക്ട് പ്ലെയറായെത്തിയ ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായിയും മാര്‍കോ യാന്‍സെനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Brar da va𝐑𝐑! 🦁 pic.twitter.com/kaDBU9Jjwm
— Punjab Kings (@PunjabKingsIPL) May 18, 2025
Content Highlight: IPL 2025: RR vs PBKS: Punjab Kings defeated Rajasthan Royals
