ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത മത്സരത്തില്‍ ടോസ് ഭാഗ്യം അജിന്‍ക്യ രഹാനെയ്ക്ക്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നൈറ്റ് റൈഡേഴ്‌സ് ആദ്യം പന്തെറിയും.
എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോല്‍വി നേരിട്ടതിന് ശേഷമാണ് രാജസ്ഥാന്‍ സ്വന്തം മണ്ണില്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
രാജസ്ഥാനെ പോലെ സീസണില്‍ ആദ്യ മത്സരം പരാജയപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം കളിച്ചപ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരാണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍ ഇല്ലാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. നരെയ്‌ന് പകരക്കാരനായി ഇംഗ്ലണ്ട് ഓള്‍-റൗണ്ടര്‍ മോയിന്‍ അലിയാണ് കളത്തിലിറങ്ങുന്നത്.
സുനില്‍ നരെയ്‌ന്റെ അഭാവം രാജസ്ഥാന് വലിയ അഡ്വാന്റേജാണ് നല്‍കിയിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന നരെയ്ന്‍ നൈറ്റ് റൈഡേഴ്‌സ് പാളയത്തിലെ പ്രധാനിയാണ്.
റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ 26 പന്ത് നേരിട്ട് 44 റണ്‍സാണ് നരെയ്ന്‍ നേടിയത്. നാല് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
മികച്ച ഫോമില്‍ തുടരുന്ന നരെയ്‌ന്റെ അഭാവം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്.
അതേസമയം, ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സും കളത്തിലിറങ്ങുന്നത്. ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക രാജസ്ഥാനായി അരങ്ങേറ്റ മത്സരം കുറിക്കും.
Match 6. KKR XI: Q. de Kock (wk), A. Rahane (c), V. Iyer, R. Singh, M. Ali, A. Russell, R. Singh, S. Johnson, V. Arora, H. Rana, V. Chakaravarthy. https://t.co/lGpYvw87IR#RRvKKR#TATAIPL#IPL2025