ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും താരം ഇടം നേടി. ഐ.പി.എല്ലില്‍ നൂറ് സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ ഇടം നേടിയാണ് ഗില്‍ റെക്കോഡിട്ടത്.
ഐ.പി.എല്ലില്‍ നൂറ് സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍
നേരത്തെ വ്യക്തിഗത സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ സായ് സുദര്‍ശനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഷിംറോണ്‍ ഹെറ്റ്മെയര്‍ തുലപ്പിച്ചു കളയുകയായിരുന്നു. ഒട്ടും എഫേര്‍ട്ട് എടുക്കാതെ അനായാസമായി കയ്യിലൊതുക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ച് താരം കൈവിട്ടുകളഞ്ഞു.
വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലറിനൊപ്പവും ഗില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സായ് സുദര്‍ശന് ശേഷം ക്രീസിലെത്തിയ ബട്‌ലര്‍ പതിഞ്ഞാണ് തുടങ്ങിയതെങ്കിലും ഇതിനോടകം ക്രീസില്‍ നിലയുറപ്പിച്ച ഗില്‍ മികച്ച ഷോട്ടുകളുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രാജസ്ഥാന്റെ ലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി ബട്‌ലറും വെടിക്കെട്ടിന്റെ ഭാഗമായി. രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുമായി ഗില്‍-ബട് സഖ്യവും തിളങ്ങി.
ടീം സ്‌കോര്‍ 167ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ മടക്കി മഹീഷ് തീക്ഷണ ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് നേടി. ജെയ്‌സ്വാള്‍ 11 പന്തില്‍ 21 റണ്‍സും വൈഭവ് സൂര്യവംശി ഏഴ് പന്തില്‍ ഒമ്പത് റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജന്നത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.