| Wednesday, 16th April 2025, 11:04 pm

പരിക്കേറ്റ് മടങ്ങും മുമ്പേ റെക്കോഡ് നേട്ടം; ധോണി ഒന്നാമനായ ഐ.പി.എല്‍ റെക്കോഡില്‍ സഞ്ജു ഇനി ഉത്തപ്പയ്‌ക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പരിക്കാണ് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ദല്‍ഹിയുടെ തട്ടകത്തില്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടരവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്.

ആദ്യ വിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളിനൊപ്പം 61 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തവെയാണ് സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുന്നത്. വിപ്രജ് നിഗത്തെ ഒരു ഫോറും സിക്സറിനും പറത്തി മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്.

ഓവറിലെ മൂന്നാം പന്ത് വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഈ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.

നോബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബാറ്റിങ് തുടരാന്‍ സാധിക്കാതെ സഞ്ജു തിരികെ നടന്നത്. 19 പന്തില്‍ 31 റണ്‍സാണ് സഞ്ജു നേടിയത്.

എന്നാല്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങും മുമ്പേ ഒരു റെക്കോഡും സഞ്ജു സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 30+ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നാണ് സഞ്ജു റെക്കോഡിട്ടത്.

43ാം തവണയാണ് സഞ്ജു ഐ.പി.എല്ലില്‍ 30+ സ്‌കോര്‍ നേടുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 30+ സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍മാര്‍

(താരം – 30+ സ്‌കോര്‍ എന്നീ ക്രമത്തില്‍ഞ)

എം.എസ്. ധോണി – 66

ദിനേഷ് കാര്‍ത്തിക് – 59

റിഷബ് പന്ത് – 48

സഞ്ജു സാംസണ്‍ – 43*

റോബിന്‍ ഉത്തപ്പ – 43

കെ.എല്‍. രാഹുല്‍ – 42

അതേസമയം, നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ് രാജസ്ഥാന്‍. ആറ് പന്തില്‍ അഞ്ച് റണ്‍സുമായി ധ്രുവ് ജുറെലും 24 പന്തില്‍ 45 റണ്‍സുമായി നിതീഷ് റാണയുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

Content Highlight: IPL 2025: RR vs DC: Sanju Samson scored 43rd 30+ score in IPL

We use cookies to give you the best possible experience. Learn more