ഓവറിലെ മൂന്നാം പന്ത് വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഈ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.
നോബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബാറ്റിങ് തുടരാന്‍ സാധിക്കാതെ സഞ്ജു തിരികെ നടന്നത്. 19 പന്തില്‍ 31 റണ്‍സാണ് സഞ്ജു നേടിയത്.
എന്നാല്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങും മുമ്പേ ഒരു റെക്കോഡും സഞ്ജു സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 30+ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നാണ് സഞ്ജു റെക്കോഡിട്ടത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 30+ സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍മാര്‍
(താരം – 30+ സ്‌കോര്‍ എന്നീ ക്രമത്തില്‍ഞ)
എം.എസ്. ധോണി – 66
ദിനേഷ് കാര്‍ത്തിക് – 59
റിഷബ് പന്ത് – 48
സഞ്ജു സാംസണ്‍ – 43*
റോബിന്‍ ഉത്തപ്പ – 43
കെ.എല്‍. രാഹുല്‍ – 42
അതേസമയം, നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ് രാജസ്ഥാന്‍. ആറ് പന്തില്‍ അഞ്ച് റണ്‍സുമായി ധ്രുവ് ജുറെലും 24 പന്തില്‍ 45 റണ്‍സുമായി നിതീഷ് റാണയുമാണ് ക്രീസില്‍.