ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോറിലെത്തുകയായിരുന്നു.
𝙏𝙧𝙪𝙨𝙩-𝙄𝙣 𝙎𝙩𝙪𝙗𝙗𝙨 😎
An emphatic way to seal a famous victory 🔥#DC fans, you can breathe now 😅
ഇതോടെ സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പിങ്ക് ആര്‍മി രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കാനും രാജസ്ഥനായില്ല. ദല്‍ഹിക്കായി പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു.
സൂപ്പര്‍ ഓവറില്‍ ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി. ഓവറില്‍ നാലാം പന്തില്‍ തന്നെ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി.
മത്സരത്തിന് ശേഷം തോല്‍വിയെ കുറിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ സംസാരിച്ചിരുന്നു. ദല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള വ്യത്യാസം സ്റ്റാര്‍ക്കായിരുന്നുവെന്നും എല്ലാ ക്രെഡിറ്റും അദ്ദേഹം പന്തെറിഞ്ഞ രീതിക്കാണെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഓവറുകള്‍ എറിയുന്നത് സന്ദീപ് തന്നെയാണെന്നും ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും രാജസ്ഥാന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘എല്ലാ ക്രെഡിറ്റും സ്റ്റാര്‍ക്കി പന്തെറിഞ്ഞ രീതിക്കാണ്. 20ാം ഓവറില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി അദ്ദേഹം കളി ജയിപ്പിച്ചു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്.
9️⃣ runs to defend in 6️⃣ deliveries ‼
And this is what Mitchell Starc produced to take #DC to a super over 🫡
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഓവറുകള്‍ എറിയുന്നത് സന്ദീപ് തന്നെയാണ്. ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഞങ്ങള്‍ നന്നായി കളിച്ചു, പക്ഷേ അവസാനം സ്റ്റാര്‍ക്ക് ആയിരുന്നു വ്യത്യാസം. അത് പിന്തുടരാവുന്ന ഒരു സ്‌കോറായിരുന്നു. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു,’ സഞ്ജു പറഞ്ഞു.
Content Highlight: IPL 2025: RR vs DC: Rajasthan Royals Captain Sanju Samson Talks about the defeat against Delhi Capitals