| Tuesday, 13th May 2025, 10:47 am

ഇതാ തുടങ്ങി, ഡബിള്‍ ഹെഡ്ഡറുകളില്ല, കലാശപ്പോരാട്ടം മൂന്നിന്; ഐ.പി.എല്ലിന്റെ പുതുക്കിയ ഷെഡ്യൂളുകള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്ലിന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മെയ് 17 മുതലാണ് പുതുക്കിയ മത്സരക്രമപ്രകാരം മാച്ചുകള്‍ ആരംഭിക്കുന്നത്.

നേരത്തെ ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതം നടന്നേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ചകളില്‍ മാത്രം രണ്ട് മത്സരങ്ങളിലെന്ന നിലയില്‍ സാധാരണഗതിയില്‍ തന്നെയാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മെയ് 17 രാത്രി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെയാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസ്’ ആരംഭിക്കുന്നത്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

ഐ.പി.എല്‍ 2025 – പുതുക്കിയ മത്സരക്രമം

(ദിവസം – സമയം – മത്സരം – വേദി എന്നീ ക്രമത്തില്‍)

മെയ് 17 – ശനി | 7.30 pm റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ബെംഗളൂരു

മെയ് 18 – ഞായര്‍ | 3.30 pm – രാജസ്ഥാന്‍ റോയല്‍സ് vs പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍

മെയ് 18 – ഞായര്‍ | 7.30 pm – ദല്‍ഹി ക്യാപ്പിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി

മെയ് 19- തിങ്കള്‍ | 7.30 pm – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ലഖ്‌നൗ

മെയ് 20 – ചൊവ്വ | 7.30 pm – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി

മെയ് 21 – ബുധന്‍ | 7.30 pm – മുംബൈ ഇന്ത്യന്‍സ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ

മെയ് 22 – വ്യാഴം | 7.30 pm – ഗുജറാദത്ത് ടൈറ്റന്‍സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – അഹമ്മദാബാദ്

മെയ് 23 – വെള്ളി | 7.30 pm – റോയല്‍ ചലഞ്ചേഴ്‌സ് vs ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ബെംഗളൂരു

മെയ് 24 – ശനി | 7.30 pm – പഞ്ചാബ് കിങ്‌സ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ജയ്പൂര്‍

മെയ് 25 – ഞായര്‍ | 3.30 pm ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് അഹമ്മദാബാദ്

മെയ് 25 – ഞായര്‍ | 7.30 pm – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി

മെയ് 26 – തിങ്കള്‍ | 7.30 pm – പഞ്ചാബ് കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍

മെയ് 27 – ചൊവ്വ | 7.30 pm – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ

മെയ് 29- വ്യാഴം | 7.30 pm – ക്വാളിഫയര്‍ 1 – TBD

മെയ് 30 – വെള്ളി | 7.30 pm – എലിമിനേറ്റര്‍ – TBD

ജൂണ്‍ 1 – ഞായര്‍ | 7.30 pm – ക്വാളിഫയര്‍ 2 – TBD

ജൂണ്‍ 3 – ചൊവ്വ | 7.30 pm – ഫൈനല്‍ – TBD

Content Highlight: IPL 2025: Revised schedule

We use cookies to give you the best possible experience. Learn more