| Friday, 23rd May 2025, 9:43 pm

ചൗളയും ചഹലും അടക്കി വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ബെംഗളൂരുവിന്റെ ചാട്ടുളി; വമ്പന്‍ നേട്ടത്തിലേക്ക് ഭുവി!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരം ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഹൈദരാബാദിന് നേടാനായത്.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഇഷാന്‍ കിഷനാണ്. 48 പന്തില്‍ നിന്ന് അഞ്ച് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം നേടിയത്. 195.83 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഓപ്പണര്‍ അഭിഷേക് ശര്‍മയെ ലുംഗി എങ്കിടി സാള്‍ട്ടിന്റെ കയ്യിലെത്തിച്ചാണ് ബെംഗളൂരു ആദ്യ വിക്കറ്റ് നേടിയത്. 17 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സിനാണ് താരം പുറത്തായത്. അധികം വൈകാതെ നാലാം ഓവറിലെ രണ്ടാം ഭുവനേശ്വര്‍ കുമാര്‍ ട്രാവിസ് ഹെഡ്ഡിനെയും പറഞ്ഞയച്ചു. 10 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 17 റണ്‍സാണ് താരം നേടിയത്. ഹെഡ്ഡിനെ റൊമാരിയോ ഷെപ്പേര്‍ഡിന്റെ കയ്യിലെത്തിച്ചാണ് ഭുവി വിക്കറ്റ് നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാം താരമാകാനാണ് ഭുവിക്ക് സാധിച്ചത്.

ഇന്ത്യയിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

പീയുഷ് ചൗള – 289

യുസ്വേന്ദ്ര ചഹല്‍ – 287

ഭുവനേശ്വര്‍ കുമാര്‍ – 250*

ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (24), അനികേത് വര്‍മ (26) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അതേസമയം ഭുവിക്ക് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ലുംഗി എങ്കിടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ

Content Highlight: IPL 2025: RCB VS SRH: Bhuvaneshwar Kumar In Great Record Achievement In T-20

We use cookies to give you the best possible experience. Learn more