ഐ.പി.എല്ലില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരം ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഹൈദരാബാദിന് നേടാനായത്.
ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഇഷാന്‍ കിഷനാണ്. 48 പന്തില്‍ നിന്ന് അഞ്ച് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം നേടിയത്. 195.83 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
— Royal Challengers Bengaluru (@RCBTweets) May 23, 2025
ഓപ്പണര്‍ അഭിഷേക് ശര്‍മയെ ലുംഗി എങ്കിടി സാള്‍ട്ടിന്റെ കയ്യിലെത്തിച്ചാണ് ബെംഗളൂരു ആദ്യ വിക്കറ്റ് നേടിയത്. 17 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സിനാണ് താരം പുറത്തായത്. അധികം വൈകാതെ നാലാം ഓവറിലെ രണ്ടാം ഭുവനേശ്വര്‍ കുമാര്‍ ട്രാവിസ് ഹെഡ്ഡിനെയും പറഞ്ഞയച്ചു. 10 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 17 റണ്‍സാണ് താരം നേടിയത്. ഹെഡ്ഡിനെ റൊമാരിയോ ഷെപ്പേര്‍ഡിന്റെ കയ്യിലെത്തിച്ചാണ് ഭുവി വിക്കറ്റ് നേടിയത്.
— Royal Challengers Bengaluru (@RCBTweets) May 23, 2025
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാം താരമാകാനാണ് ഭുവിക്ക് സാധിച്ചത്.
ഇന്ത്യയിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
പീയുഷ് ചൗള – 289
യുസ്വേന്ദ്ര ചഹല്‍ – 287
ഭുവനേശ്വര്‍ കുമാര്‍ – 250*
ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (24), അനികേത് വര്‍മ (26) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അതേസമയം ഭുവിക്ക് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ലുംഗി എങ്കിടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.