ഐ.പി.എല്ലില്‍ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുകയാണ്. റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ഐ.പി.എല്ലില്‍ ഇത് നൂറാം മത്സരത്തിനാണ് ബെംഗളൂരുവിന്റെ സ്വന്തം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ നൂറ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന രണ്ടാമത് മാത്രം സ്റ്റേഡിയമാണ് ചിന്നസ്വാമി സ്റ്റേഡിയം.
(സ്റ്റേഡിയം – മത്സരം എന്നീ ക്രമത്തില്‍)
വാംഖഡെ സ്റ്റേഡിയം, മുംബൈ – 123
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു – 100*
ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത – 98
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി – 94
എം.എ. ചിദംബരം സ്റ്റേഡിയം, ചെപ്പോക്, ചെന്നൈ – 91
ഹോം സ്‌റ്റേഡിയം സെഞ്ച്വറി പൂര്‍ത്തിയാക്കിയ മത്സത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഒരു ചരിത്ര റെക്കോഡില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഒരു ടീമനായി മുന്നൂറ് സിക്‌സറുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.
സൂപ്പര്‍ കിങ്‌സിനെതിരെ ആദ്യ സിക്‌സര്‍ തൊടുത്തതിന് പിന്നാലെയാണ് വിരാടിനെ തേടി ഈ റെക്കോഡെത്തിയത്.
(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 302*
ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 263
രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – 262
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – 258
എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 257
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 73 എന്ന നിലയിലാണ്. 18 പന്തില്‍ 30 റണ്‍,സുമായി വിരാട് കോഹ് ലിയും 24 പന്തില്‍ 43 റണ്‍സുമായി ജേകബ് ബേഥലുമാണ് ബാറ്റിങ് തുടരുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, യാഷ് ദയാല്‍.
Content Highlight: IPL 2025: RCB vs CSK: Virat Kohli becomes the first ever batter to complete 300 T20 sixes for a single team