ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിക്കാതെ കാത്തുസൂക്ഷിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ 20 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു റണ്‍സിന്റെ വിജയം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായണ് കൊല്‍ക്കത്ത ഇതിന് മുമ്പ് ഒരു റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയം പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബി 221ന് പുറത്തായി. അന്നും ആന്ദ്രേ റസലിന്റെ കരുത്തിലാണ് പര്‍പ്പിള്‍ ആര്‍മി വിജയം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ 15 തവണ ഒരു റണ്‍സ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചിരുന്നു. ഒരിക്കല്‍പ്പോലും രാജസ്ഥാന്‍ ഒരു റണ്‍സിന് മത്സരം വിജയിച്ചിട്ടില്ല, എന്നാല്‍ മൂന്ന് തവണ ഒരു റണ്‍സിന് ടീം പരാജയപ്പെട്ടിട്ടുണ്ട്.