ഐ.പി.എല്‍ 2025ല്‍ ആദ്യ ക്വാളിഫയര്‍ ഏതെല്ലാം ടീമുകള്‍ കളിക്കുമെന്നുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടതോടെ ശേഷിക്കുന്ന മത്സരഫലങ്ങള്‍ അനുസരിച്ചായിരിക്കും പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് ടീമുകള്‍ ആരൊക്കെയായിരിക്കുമെന്ന് വ്യക്തമാവുക.
ടോപ് 2 ആരൊക്കെയാണെന്ന് ഇനിയും തീരുമാനമായിട്ടില്ലെങ്കിലും ബോട്ടം 2 ടീമുകള്‍ ആരൊക്കൊയാണെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്തും പോരാട്ടം അവസാനിപ്പിച്ചു.
ടൈറ്റന്‍സിനെതിരായ അവസാന മത്സരം വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ സൂപ്പര്‍ കിങ്സ് അവസാന സ്ഥാനത്ത് തന്നെയാണ്. 14 മത്സരത്തില്‍ നിന്നും നാല് വിജയവും പത്ത് പരാജയവുമായി എട്ട് പോയിന്റാണ് സൂപ്പര്‍ കിങ്സിന്റെ പേരിലുള്ളത്.
ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും എട്ട് പോയിന്റ് മാത്രമാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് സൂപ്പര്‍ കിങ്സിനെ പത്താം സ്ഥാനത്തേക്ക് തള്ളിയിട്ടത്.
ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് നേടിയിരുന്നതെങ്കില്‍ രാജസ്ഥാനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് എത്താന്‍ സൂപ്പര്‍ കിങ്സിന് സാധിക്കുമായിരുന്നു.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. ഇതിന് മുമ്പ് കളിച്ച 15 സീസണുകളിലും സൂപ്പര്‍ കിങ്സ് അവസാന സ്ഥാനത്തെത്താതെ രക്ഷപ്പെട്ടിരുന്നു. 2025ല്‍ ആ നിര്‍ഭാഗ്യം സി.എസ്.കെയെയും തേടിയെത്തി.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന അവസാന ഒ.ജി ടീമും സൂപ്പര്‍ കിങ്സാണ്.
എന്നാല്‍ ഇതാദ്യമായല്ല സൂപ്പര്‍ കിങ്സ് അവസാന രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നത്. 2020ലും 2022ലും സൂപ്പര്‍ കിങ്‌സ് സെക്കന്‍ഡ് ലാസ്റ്റായാണ് പോരാട്ടം അവസാനിപ്പിച്ചത്.
ഏറ്റവുമധികം തവണ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായതിന്റെ അനാവശ്യ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥന്‍ റോയല്‍സ്. ഇത് അഞ്ചാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിലൊരാളായി സീസണ്‍ അവസനാപ്പിക്കുന്നത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ അവസാന രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടിയ ടീം