ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ബെംഗളൂരു ക്വാളിഫയറില് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Rising to the occasion ✨
Suyash Sharma wins the Player of the Match award for his web-spinning spell 🕸️👏
ഇതോടെ ബെംഗളൂരു മറ്റൊരു ചരിത്ര റെക്കോഡിലും എത്തിച്ചേര്ന്നിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു സീസണില് ബെംഗളൂരുവിന്റെ 10ാം വിജയമാണിത്. ഇതോടെ ഒരു ഐ.പി.എല് സീസണില് ബെംഗളൂരു നേടുന്ന ഏറ്റവും കൂടുതല് വിജയം എന്ന നേട്ടത്തിലാണ് ക്യാപ്റ്റന് രജത് പാടിദാര് ടീമിനെ കൊണ്ടെത്തിച്ചത്. ഇതിന് മുമ്പ് 2011ലാണ് ബെംഗളൂരു ഒരു സീസണില് 10 വിജയം സ്വന്തമാക്കുന്നത്.
പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ പ്രതീക്ഷകള് അവസാനിച്ചിട്ടില്ല. ശ്രേയസിന്റെ ടീമിന് ഫൈനലില് എത്താന് ഒരു അവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില് എലിമിനേറ്ററിലെ വിജയികളെ പരാജയപ്പെടുത്തിയാല് പഞ്ചാബിനും കന്നി കിരീടം സ്വപനം കാണാം. ഗുജറാത്തും പഞ്ചാബുമാണ് എലിമിനേറ്ററില് ഏറ്റുമുട്ടുന്നത്.
Content Highlight: IPL 2025: PBKS VS RCB: RCB Achieve Great Record Achievement In IPL History