ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
A 1⃣1⃣ year wait ends… 🥹#PBKS are in the #TATAIPL 2025 Final and who better than Captain Shreyas Iyer to take them through ❤
വിജയത്തോടെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എല്‍ ഫൈനലില്‍ എത്താന്‍ പഞ്ചാബ് കിങ്‌സിന് സാധിച്ചു. കൂടാതെ, മുംബൈക്കെതിരെ 200+ സ്‌കോര്‍ ചെയ്സ് ചെയ്ത് ജയിക്കുന്ന ടീമാവുകയും ചെയ്തു.
പഞ്ചാബിന്റെ വിജയ ശില്പിയായത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു. താരം 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് സ്വന്തം ടീമിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിച്ചത്. എട്ട് സിക്സും അഞ്ച് ഫോറും അടക്കം അതിര്‍ത്തി കടത്തിയാണ് ശ്രേയസ് തിളങ്ങിയത്. 212.20 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തച്ചുടച്ചത്.
പ്ലേ ഓഫിലെ നായകന്റെ ഇന്നിങ്സോടെ ഒരു സൂപ്പര്‍ നേട്ടത്തിന്റെ ഭാഗമാവാന്‍ ശ്രേയസിന് സാധിച്ചു. ഐ.പി.എല്‍ നോക്കൗട്ട് മത്സരങ്ങളില്‍ ഒന്നിലധികം തവണ 50+ സ്‌കോര്‍ നേടുന്ന നായകന്മാരുടെ പട്ടികയിലേക്കാണ് ശ്രേയസ് നടന്ന് കയറിയത്. ഇതിന് മുമ്പ് മൂന്ന് ക്യാപ്റ്റന്മാര്‍ മാത്രേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.