യുദ്ധം ബോള്‍ട്ടും ബുംറയും തമ്മില്‍; സൂപ്പര്‍ പോരാട്ടത്തില്‍ കാത്തിരിക്കുന്നത് മിന്നും റെക്കോഡ്
2025 IPL
യുദ്ധം ബോള്‍ട്ടും ബുംറയും തമ്മില്‍; സൂപ്പര്‍ പോരാട്ടത്തില്‍ കാത്തിരിക്കുന്നത് മിന്നും റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 1:34 pm

ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബും മുംബൈയും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്.
നിലവില്‍ ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 17 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് നേടി മുംബൈ നാലാം സ്ഥാനത്തുമാണ്.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇരു ടീമുകള്‍ക്കും ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ലീഗ് മത്സരങ്ങള്‍ കഴിയുന്നതോടെ നിര്‍ണായക മത്സരം പൊടി പാറുമെന്ന് ഉറപ്പാണ്. മത്സരം പഞ്ചാബിനോടാണെങ്കിലും മുംബൈ പേസര്‍മാരായ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിനാണ് മത്സരം വഴിയൊരുക്കുന്നത്. സീസണില്‍ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് ഇരുവരും കുതിക്കുന്നത്.

2025 ഐ.പി.എല്‍ സീസണില്‍ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

ട്രെന്റ് ബോള്‍ട്ട് – 19*

ജസ്പ്രീത് ബുംറ – 16

ഹര്‍ദിക് പാണ്ഡ്യ – 13

ദീപക് ചാഹര്‍ – 11

അതേസമയം ഇനി അഞ്ച് വിക്കറ്റുകള്‍ നേടിയാല്‍ മാത്രമേ ബോള്‍ട്ടിന് സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 24 വിക്കറ്റുകള്‍ നേടി ചെന്നൈയുടെ നൂര്‍ അഹമ്മദാണ് സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയത്.

നിലവില്‍ ഐ.പി.എല്ലില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്താണ്. 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റാണ് ഗുജറാത്തിനുള്ളത്. മൂന്നാം സ്ഥാനത്ത് 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബെംഗളൂരുവുമാണ്. ഐ.പി.എല്‍ അതിന്റെ അവസാനഘട്ടത്തോടടുക്കുമ്പോള്‍ വാശിയേറിയ പോരാട്ടത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.

തങ്ങളുടെ ആറാം കിരീടം ലക്ഷ്യംവെച്ച് ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇറങ്ങമ്പോള്‍ പഞ്ചാബ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ തങ്ങളുടെ കന്നി കിരീടം ലക്ഷ്യം വെച്ചാണ് മുന്നേറുന്നത്.

Content Highlight: IPL 2025: PBKS VS MI: Jasprit Bumrah Need 4 Wickets For Most Wickets In 2025 For Mumbai