ഐ.പി.എല്‍ 2025 അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഫൈനല്‍ അടക്കം ആവേശം നിറഞ്ഞ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനോടകം തന്നെ ഐ.പി.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്.
ഐ.പി.എല്‍ 2025 അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഫൈനല്‍ അടക്കം ആവേശം നിറഞ്ഞ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനോടകം തന്നെ ഐ.പി.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്.
പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറാണ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക. മത്സരത്തില്‍ ജയിക്കുന്നവര്‍ ആര്‍.സി.ബിക്കെതിരെ കിരീടപോരാട്ടത്തിനിറങ്ങും. കന്നി കിരീടം ലക്ഷ്യമിട്ട് പഞ്ചാബ് ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് ഉന്നം ആറാം കിരീടമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. ഇരുവരും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാവും ക്രിക്കറ്റ് ആരാധകര്‍ ഇന്ന് സാക്ഷിയാകുക.
പഞ്ചാബിനെതിരെ മുംബൈ കളത്തിലിറങ്ങുമ്പോള്‍ മിന്നും റെക്കോഡും കയ്യില്‍ കരുതിയാണ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ കളത്തിലിറങ്ങുന്നത്. നിലവില്‍ ഐ.പി.എല്‍ സീസണില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിയുന്ന താരമെന്ന നേട്ടമാണ് ഇതിനോടകം ബുംറ സ്വന്തമാക്കിയത്. ബാറ്റര്‍മാരെ അടിമുടി വിറപ്പിക്കുന്ന ബുംറയുടെ കരുത്തില്‍ പഞ്ചാബ് ആടിയുലയുമോ എന്ന് വലിയ ചോദ്യചിഹ്നമാണ് മുന്നിലുള്ളത്.

ജസ്പ്രീത് ബുംറ (മുംബൈ) – 6.3
കുല്‍ദീപ് യാദവ് (ദല്‍ഹി) – 7.1
വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത) – 7.7
സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത) – 7.8
എലിമിനേറ്ററില്‍ ഗുജറാത്തിന്റെ വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കി മുംബൈയ്ക്ക് വലിയ ബ്രേക്ക് ത്രൂ നല്‍കാനും ബുംറയ്ക്ക് സാധിച്ചിരുന്നു. പഞ്ചാബിനെതിരെ വിനാശകാരിയായ ബുംറയുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 276 റണ്‍സ് വഴങ്ങി 18 വിക്കറ്റുകളാണ് താരം നേടിയത്. 4/22 എന്ന മികച്ച ബൗളിങ് പ്രകടനവും 15.33 എന്ന മിന്നും ആവറേജും താരത്തിനുണ്ട്.
Content Highlight: IPL 2025: PBKS VS MI: Jasprit Bumrah is ready for the Eliminator match against Punjab with a good bowling performance