ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഡു ഓര്‍ ഡൈ മാച്ചില്‍ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.
ടോസിന്റെ സമയത്ത് ശ്രേയസ് അയ്യര്‍ തന്റെ ടീമിലെ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇനി ടീമിന് വേണ്ടി സീസണില്‍ ഇനി കളിക്കില്ലെന്ന് പറഞ്ഞിരുന്നു.
‘മാക്‌സ്‌വെല്ലിന്റെ വിരലിന് ഒടിവ് സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്. പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല,’ ടോസ് സമയത്ത് അയ്യര്‍ സ്ഥിരീകരിച്ചു.
ഈ വര്‍ഷത്തെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാക്‌സിക്ക് സാധിച്ചിരുന്നില്ല. സീസണിലുടനീളം വെറും 8 ശരാശരിയില്‍ 48 റണ്‍സ് മാത്രമാണ് ഓള്‍ റൗണ്ടര്‍ക്ക് നേടാന്‍ സാധിച്ചത്. 97.95 എന്ന സ്‌ട്രൈക്ക് റേറ്റുമായിരുന്നു താരത്തിനുള്ളത്. എന്നിരുന്നാലും അസ്മത്തുള്ള ഒമര്‍സായി, ആരോണ്‍ ഹാര്‍ഡി, മാര്‍ക്കോ ജാന്‍സെന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍ മാര്‍ ടീമിനുണ്ട്.
അതേസമയം നിലവില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സാണ് ചെന്നൈ നേടിയത്. മത്സരത്തില്‍ വമ്പന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ ചെന്നൈ സൂബപ്പര്‍ കിങ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഓപ്പണിങ് ഇറങ്ങിയ ഷായിക് റഷീദ് (11), ആയുഷ് മാത്രെ (7) എന്നീ അണ്‍ ക്യാപ്ഡ് താരങ്ങളെ നഷ്ടപ്പെട്ടാണ് ചെന്നൈ സമ്മര്‍ദത്തിലായത്. ശേഷം ഇറങ്ങിയ രവീന്ദ്ര ജഡേജ 17 റണ്‍സിനും പുറത്തായി.
എന്നിരുന്നാലും പടുകുഴിയിലേക്ക് വീണ ചെന്നൈയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചത് ഓസീസ് ബാറ്റര്‍ സാം കറനാണ്. നിലവില്‍ 26 ബോള്‍ നേരിട്ട് 48 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ് താരം. മാത്രമല്ല കൂട്ടിന് 26 റണ്‍സ് നേടി ഡെവാള്‍ഡ് ബ്രെവിസും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരണ