ഐ.പി.എല്ലില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒമ്പത് തോല്‍വിയുമായി ഒമ്പതാം സ്ഥാനത്താണ് നിലവില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇനി വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് രാജസ്ഥാന് അവശേഷിക്കുന്നത്. മെയ് 12 എം. ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈക്കെതിരേയും മെയ് 16ന് സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ പഞ്ചാബിനോടുമാണ് രാജസ്ഥാന്റെ അവസാന മത്സരങ്ങള്‍.
ഇതിനിടയില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പരിക്ക് പറ്റി പുറത്തിയിരിക്കുകയാണ് രാജസ്ഥാന്‍ സൂപ്പര്‍ ബാറ്റര്‍ നിതീഷ് റാണ. താരത്തിന് പകരമായി സൗത്ത് ആഫ്രിക്കന്‍ യുവ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ലുയാന്‍-ഡ്രെ പ്രിട്ടോറിയസാണ് ടീമില്‍ ഇടം നേടിയത്. അടുത്തിടെ നടന്ന എസ്.എ-20യില്‍ തന്റെ പവര്‍-ഹിറ്റിങ് കഴിവുകളിലൂടെ ശ്രദ്ധ നേടിയാണ് താരം രാജസ്ഥാനിലെത്തിയത്.
33 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പ്രിട്ടോറിയസ് 911 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 97 റണ്‍സിന്റെ എന്ന ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടുന്നു. ഈ വര്‍ഷം എസ്.എ-20 ടീമായ പാള്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച പ്രിട്ടോറിയാസ് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. 12 ഇന്നിങ്‌സുകളില്‍ നിന്ന് 166.8 സ്‌ട്രൈക്ക് റേറ്റില്‍ 397 റണ്‍സാണ് താരം നേടിയത്. 30 ലക്ഷം രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ ഒപ്പുവെച്ചത്.
സീസണില്‍ രാജസ്ഥാന് വേണ്ടി ഭേതപ്പെട്ട പ്രകടനമായിരുന്നു നിതീഷ് റാണ കാഴ്ചവെച്ചത്. മൂന്നാമനായി ഇറങ്ങി 217 റണ്‍സാണ് താരം നേടിയത്. 81 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 21.70 ഓവറേജും 167.94 സ്‌ട്രൈക്ക് റേറ്റുമാണ് റാണയ്ക്കുള്ളത്.
അതേസമയം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന സഞ്ജുവിന് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല താരത്തിന് പകരം ടീമിനെ നയിച്ചത് യുവ താരം റിയാന്‍ പരാഗായിരുന്നു.
Content Highlight: IPL 2025: Nitish Rana Ruled Out From IPL 2025