സഞ്ജുവിന്റെ വിശ്വസ്തന്‍ പുറത്ത്; പകരം സൗത്ത് ആഫ്രിക്കക്കാരന്‍!
2025 IPL
സഞ്ജുവിന്റെ വിശ്വസ്തന്‍ പുറത്ത്; പകരം സൗത്ത് ആഫ്രിക്കക്കാരന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th May 2025, 10:29 am

ഐ.പി.എല്ലില്‍ ഗുജാത്തിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ സൂപ്പര്‍ പേസര്‍ സന്ദീപ് ശര്‍മയ്ക്ക് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് താരം സീസണില്‍ നിന്ന് പുറത്തായത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോള്‍ താരത്തിന് പകരം സൗത്ത് ആഫ്രിക്കന്‍ താരം നാന്ദ്രെ ബര്‍ഗറിനെ ടീമിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

ഇടംകൈയ്യന്‍ പേസസര്‍ നാന്ദ്രെ ബര്‍ഗര്‍ കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. കൂടാതെ ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളും ബര്‍ഗര്‍ വീഴ്ത്തി. 3.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ താരത്തെ ടീമിലെത്തിച്ചത്.

സീസണില്‍ സന്ദീപ് ശര്‍മ 10 മത്സരങ്ങളില്‍ നിന്ന് 361 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. 2/21 എന്ന മികച്ച ബൗളിങ് പ്രകടനമുണ്ടെങ്കിലും സീസണില്‍ താരത്തിന് തിളങ്ങാനായില്ല. സഞ്ജു സാംസണിന്റെ വിശ്വസ്തനായ സന്ദീപ് ഈ സീസണില്‍ ടെത്ത് ഓവറുകളില്‍ പോലും മികവ് പുലര്‍ത്തിയിരുന്നില്ല.

നിലവില്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്തായ രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒമ്പത് തോല്‍വിയുമായി ഒമ്പതാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇനി വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് രാജസ്ഥാന് അവശേഷിക്കുന്നത്. മെയ് 12 എം. ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈക്കെതിരേയും മെയ് 16ന് സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ പഞ്ചാബിനോടുമാണ് രാജസ്ഥാന്റെ അവസാന മത്സരങ്ങള്‍.

അതേസമയം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന സഞ്ജുവിന് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല താരത്തിന് പകരം ടീമിനെ നയിച്ചത് യുവ താരം റിയാന്‍ പരാഗായിരുന്നു.

Content Highlight: IPL 2025: Nandre Burger will replace an injured Sandeep Sharma In IPL 2025