ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളില്‍ അയവ് വന്നതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ആഴ്ചയില്‍ തന്നെ മത്സരങ്ങള്‍ ആരംഭിച്ചേക്കും. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 16-നോ 17-നോ മത്സരങ്ങള്‍ പുനരാരംഭിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.പി.എല്‍ ഗവേര്‍ണിങ് ബോഡിയും ഫ്രാഞ്ചൈസികളെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം മടങ്ങിപ്പോയ വിദേശ താരങ്ങളെ എത്രയും പെട്ടന്ന് തന്നെ ടീമുകള്‍ തിരിച്ചുവിളിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏറെ ആവേശത്തോടെ മത്സരങ്ങള്‍ നടക്കവെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കാരണം ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരുന്നത്. നിരവധി ഐ.പി.എല്‍ റെക്കോഡുകളടക്കം തകര്‍ത്താണ് ഈ സീസണ്‍ മുന്നേറുന്നത്.
കഴിഞ്ഞ സീസണിലേതെന്ന പോലെ ബാറ്റര്‍മാരുടെ ഐ.പി.എല്ലാണ് ഇത്തവണയും. ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒന്നോ രണ്ടോ റണ്‍സുകളുടെ മാത്രം വ്യത്യാസത്തിലാണ് ഓറഞ്ച് ക്യാപ്പ് ലീഡര്‍ബോര്‍ഡിലെ സ്ഥാനങ്ങള്‍ മാറിമറിയുന്നത്.
സൂര്യകുമാര്‍ യാദവ് (510), സായ് സുദര്‍ശന്‍ (509), ശുഭ്മന്‍ ഗില്‍ (508), വിരാട് കോഹ്‌ലി (505), ജോസ് ബട്‌ലര്‍ (500) എന്നിങ്ങനെയാണ് ഓറഞ്ച് ക്യാപ്പ് ലീഡര്‍ബോര്‍ഡിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്‍.
ക്രീസിലെത്തുന്ന നിമിഷം മുതല്‍ക്കുതന്നെ ആഞ്ഞടിക്കുന്നതാണ് മിക്ക ബാറ്റര്‍മാരുടെയും സ്ട്രാറ്റജി. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ റണ്ണൊഴുകുന്നതായിരുന്നു ഈ സീസണിലെ 90 ശതമാനം മത്സരങ്ങളും.
ഈ സീസണിലെ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം റണ്‍സടിച്ചതിന്റെ റെക്കോഡ് പഞ്ചാബ് കിങ്‌സിന്റെ പ്രിയാന്‍ഷ് ആര്യയ്ക്കാണ്. ആദ്യ ഓവറുകളില്‍ നിന്ന് മാത്രം 56 റണ്‍സാണ് താരം സ്വന്തമാക്കിയത്. അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ടിം ഡേവിഡാണ് അവസാന ഓവറിന്റെ വെടിക്കെട്ട് വീരന്‍. 20ാം ഓവറുകളില്‍ നിന്ന് മാത്രം 54 റണ്‍സാണ് ആര്‍.സി.ബി ഫിനിഷര്‍ തന്റെ പേരിലാക്കിയത്.
ഈ സീസണില്‍ ഇതുവരെ ഓരോ ഓവറിലും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളെ പരിശോധിക്കാം,
ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ഈ റെക്കോഡുകളെല്ലാം തന്നെ മാറി മറിഞ്ഞേക്കാം. ചരിത്ര നേട്ടങ്ങളുടെ പിറവിക്കായി ആരാധകര്‍ക്ക് ഇനി ദിവസങ്ങളെണ്ണി കാത്തിരിക്കാം.
Content Highlight: IPL 2025: Most runs in each Over (so far)