ജെയ്‌സ്വാള്‍ ഒന്നാമനായ ലിസ്റ്റിലേക്ക് സിക്‌സറടിച്ച് മാര്‍ഷിന്റെ ഗ്രാന്‍ഡ് എന്‍ട്രി; സൂപ്പര്‍ നേട്ടത്തില്‍ രണ്ടാമന്‍
IPL
ജെയ്‌സ്വാള്‍ ഒന്നാമനായ ലിസ്റ്റിലേക്ക് സിക്‌സറടിച്ച് മാര്‍ഷിന്റെ ഗ്രാന്‍ഡ് എന്‍ട്രി; സൂപ്പര്‍ നേട്ടത്തില്‍ രണ്ടാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th May 2025, 8:31 pm

ഐ.പി.എല്‍ 2025ലെ 61ാം മത്‌സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് മിച്ചല്‍ മാര്‍ഷ് – ഏയ്ഡന്‍ മര്‍ക്രം കൂട്ടുകെട്ട് സൂപ്പര്‍ ജയന്റ്‌സ് ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകളും ഫോറുകളും പറത്തി ഇരുവരും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ സമ്മര്‍ദത്തിലാഴ്ത്തി.

പവര്‍പ്ലേയില്‍ തന്നെ നാല് സിക്‌സറുകളാണ് മാര്‍ഷ് അടിച്ചെടുത്തത്. ഇതോടെ ഈ സീസണില്‍ ഏറ്റവുമധികം പവര്‍പ്ലേ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും മാര്‍ഷിനായി. ഈ സീസണില്‍ ഇതുവരെ 18 സിക്‌സറുകളാണ് പവര്‍പ്ലേ ഓവറുകളില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അടിച്ചെടുത്തത്.

ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം പവര്‍പ്ലേ സിക്‌സറുകള്‍ സ്വന്തമാക്കുന്ന താരങ്ങള്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ് – 25

മിച്ചല്‍ മാര്‍ഷ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 18*

അജിന്‍ക്യ രഹാനെ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 15

പ്രഭ്‌സിമ്രാന്‍ സിങ് – പഞ്ചാബ് കിങ്‌സ് – 14

അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 108 റണ്‍സ് എന്ന നിലയിലാണ് സൂപ്പര്‍ ജയന്റ്‌സ്. 38 പന്തില്‍ 65 റണ്‍സുമായി മാര്‍ഷും 22 പന്തില്‍ 40 റണ്‍സുമായി മര്‍ക്രവും ക്രീസില്‍ തുടരുകയാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ആകാശ് ദീപ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, ദിഗ്വേഷ് സിങ് രാഥി, വില്‍ ഒ റൂര്‍ക്.

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍, അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.

 

Content Highlight: IPL 2025: Mitchell Marsh enters the list of most powerplay sixers in this season