ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പരാജയങ്ങളേറ്റുവാങ്ങി ഐ.പി.എല്‍ 2025ന്റെ പോയിന്റ് പട്ടികയിലെ അവസ്ഥാന സ്ഥാനങ്ങളില്‍ ഇടം നേടിയ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള ഹോം ടീം മുംബൈ ഇന്ത്യന്‍സും ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് വാംഖഡെയില്‍ കൊമ്പുകോര്‍ക്കുന്നത്.
മത്സരത്തില്‍ ട്രാവിസ് ഹെഡിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 29 പന്ത് നേരിട്ട് 28 റണ്‍സ് മാത്രമാണ് സൂപ്പര്‍ താരത്തിന് സാധിച്ചത്. മൂന്ന് ഫോര്‍ മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. വില്‍ ജാക്‌സിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറിന് ക്യാച്ച് നല്‍കിയായിരുന്നു ഹെഡിന്റെ മടക്കം.
തന്റെ ടി-20 കരിയറിലെ ഏറ്റവും മോശം ഇന്നിങ്‌സുകളിലൊന്നാണ് മുംബൈയില്‍ പിറവിയെടുത്തത്. 96.55 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്. കരിയറിലെ ഏറ്റവും മോശം അഞ്ചാമത് സ്‌ട്രൈക്ക് റേറ്റാണിത്.
ടി-20യില്‍ ട്രാവിസ് ഹെഡിന്റെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുകള്‍ (ചുരുങ്ങിയത് 25 പന്തുകള്‍)
മോശം റെക്കോഡ് പിറന്ന ഇതേ മത്സരത്തില്‍ തന്നെ ഹെഡിന്റെ പേരില്‍ ഒരു ഐ.പി.എല്‍ റെക്കോഡും പിറവിയെടുത്തിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ 1,000 ഐ.പി.എല്‍ റണ്‍സ് പൂര്‍ത്തിയാക്കിയ ഹെഡ്, നേരിട്ട പന്തുകളുടെ എണ്ണത്തില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ രണ്ടാമത് താരമെന്ന നേട്ടവും സ്വന്തമാക്കി.
Heads Up for a Milestone 👊
Just 5️⃣7️⃣5️⃣ balls taken by Travis Head to reach the 1️⃣0️⃣0️⃣0️⃣-run mark 🧡
മുംബൈ ഇന്ത്യന്‍സിനായി വില്‍ ജാക്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: IPL 2025: MI vs SRH: Travis Head’s poor performance against Mumbai Indians