ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പരാജയങ്ങളേറ്റുവാങ്ങി ഐ.പി.എല്‍ 2025ന്റെ പോയിന്റ് പട്ടികയിലെ അവസ്ഥാന സ്ഥാനങ്ങളില്‍ ഇടം നേടിയ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള ഹോം ടീം മുംബൈ ഇന്ത്യന്‍സും ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് വാംഖഡെയില്‍ കൊമ്പുകോര്‍ക്കുന്നത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത് സ്വന്തമാക്കി. വാംഖഡെ സ്‌റ്റേഡിയത്തില്‍ നൂറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് നേടിയത്.
ഇതിനൊപ്പം ഐ.പി.എല്ലില്‍ ഒരു സ്റ്റേഡിയത്തില്‍ നൂറ് സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ ലിസ്റ്റിലും രോഹിത് തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്.
എന്നാല്‍ ഇവിടംകൊണ്ടും രോഹിത്തിന്റെ സിക്‌സര്‍ ഗാഥ അവസാനിക്കുന്നില്ല. ഐ.പി.എല്ലില്‍ ഒരു ടീമിനായി 250 സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും ഈ ഇന്നിങ്‌സിന് പിന്നാലെ രോഹിത് ഇടം പിടിച്ചു.
അതേസമയം, ഓറഞ്ച് ആര്‍മി ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 എന്ന നിലയിലാണ്. നാല് പന്തില്‍ എട്ട് റണ്‍സുമായി സൂര്യകുമാര്‍ യാദവും 12 പന്തില്‍ 14 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.
Content Highlight: IPL 2025: MI vs SRH: Rohit Sharma completes 250 sixes for Mumbai Indians