മുംബൈ ലെജന്‍ഡുകള്‍ക്ക് മാത്രം അവകാശപ്പെട്ട നേട്ടത്തിലേക്ക് 22കാരന്റെ ഗ്രാന്‍ഡ് എന്‍ട്രി; ലക്ഷ്യം ഒന്നാം സ്ഥാനം മാത്രമല്ല, ചരിത്രവും
IPL
മുംബൈ ലെജന്‍ഡുകള്‍ക്ക് മാത്രം അവകാശപ്പെട്ട നേട്ടത്തിലേക്ക് 22കാരന്റെ ഗ്രാന്‍ഡ് എന്‍ട്രി; ലക്ഷ്യം ഒന്നാം സ്ഥാനം മാത്രമല്ല, ചരിത്രവും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 6:20 pm

 

ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തിന് കളമൊരുങ്ങുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. ചൊവ്വാഴ്ച വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

 

ഈ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് യുവതാരം തിലക് വര്‍മയെ ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനായി 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് 22കാരന്‍ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും രോഹിത് ശര്‍മയുമടക്കം ഇതുവരെ 13 താരങ്ങള്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം

(താരം – മത്സരം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 231

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 211

ഹര്‍ഭജന്‍ സിങ് – 158

ജസ്പ്രീത് ബുംറ – 143

ലസിത് മലിംഗ – 139

അംബാട്ടി റായിഡു – 136

ഹര്‍ദിക് പാണ്ഡ്യ – 116

സൂര്യകുമാര്‍ യാദവ് – 109

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 91

ഇഷാന്‍ കിഷന്‍ – 89

ക്രുണാല്‍ പാണ്ഡ്യ – 84

മിച്ചല്‍ മക്ലീഗന്‍ – 56

പ്രഖ്യാന്‍ ഓജ – 50

തിലക് വര്‍മ – 49*

മുംബൈ ഇന്ത്യന്‍സിനായി 49 മത്സരത്തിലെ 46 ഇന്നിങ്‌സില്‍ നിന്നും 1395 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 39.85 ശരാശരിയിലും 145.31 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്യുന്ന താരം എട്ട് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 84* ആണ് ടോപ് സ്‌കോര്‍. മുംബൈയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ എട്ടാമനുമാണ് തിലക് വര്‍മ.

11 മത്സരത്തില്‍ നിന്നും ഏഴ് വിജയവും നാല് തോല്‍വിയുമാണ് ഗുജറാത്ത് ടൈറ്റന്‍സിനും മുംബൈ ഇന്ത്യന്‍സിനുമുള്ളത്. നിലവില്‍ മുംബൈ മൂന്നാമതും ടൈറ്റന്‍സ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റാണ് ഇരുവരെയും വേര്‍തിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുന്ന ടീമിന് റോയല്‍ ചലഞ്ചേഴ്‌സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുമാകും.

 

Content Highlight: IPL 2025: MI vs GT: Tilak Varma to play 50th match for Mumbai Indians