അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു; രോഹിത് ശര്‍മയെ ഇംപാക്ട് റോളില്‍ കളിപ്പിച്ചതിന് വിശദീകരണവുമായി ജയവര്‍ധനെ
2025 IPL
അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു; രോഹിത് ശര്‍മയെ ഇംപാക്ട് റോളില്‍ കളിപ്പിച്ചതിന് വിശദീകരണവുമായി ജയവര്‍ധനെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 11:37 am

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ പോയിന്റ് പട്ടികയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്. അതേസമയം 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാലാം സ്ഥാനത്താണ് ഗുജറാത്ത്. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.

മത്സരത്തിന് മുമ്പേ നടന്ന പത്രസമ്മേളനത്തില്‍ മുംബൈ പരിശീലകന്‍ മഹേള ജയവര്‍ധനെ സംസാരിച്ചിരുന്നു. ഇതോടെ മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ എന്തുകൊണ്ടാണ് ഇംപാക്ട് പ്ലെയറായി ഇറക്കുന്നത് എന്ന ചോദ്യത്തിന് ജയവര്‍ധനെ മുറുപടിയും പറഞ്ഞിരുന്നു.

ഘട്ടത്തിലേക്ക് അടുക്കവെ രോഹിത് ശര്‍മയെ ഫീല്‍ഡിങ്ങിന് ഇറക്കാതെ, ഇമ്പാക്ട് പ്ലേയറായി കളിപ്പിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ കളിക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുംബൈ ഇന്ത്യന്‍സ് പരിശീലകന്റെ വെളിപ്പെടുത്തല്‍.

‘ചില മത്സരങ്ങളില്‍ രോഹിത് മൈതാനത്തുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ ഘടന നോക്കിയാല്‍, മിക്ക കളിക്കാരും ഇരട്ട വേഷങ്ങള്‍ ചെയ്യുന്നു. അവരില്‍ ഭൂരിഭാഗവും ബൗളിങ് ചെയ്യുന്നവരാണ്. അതേസമയം, ചില വേദികള്‍ക്ക് ബൗണ്ടറി റണ്ണര്‍മാരെ ആവശ്യമുണ്ട്.

വേഗതയും മറ്റും ഉള്ളവരെയാണ് നമുക്ക് വേണ്ടത്. അതുകൊണ്ട് അതും പ്രധാനമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ അധികം സമ്മര്‍ദത്തിലാക്കരുതെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിച്ചു.

ബാറ്റിങ് ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതിനാല്‍ ഞങ്ങള്‍ അത് കൈകാര്യം ചെയ്തിട്ടുണ്ട്. കളത്തിലായാലും അല്ലെങ്കിലും അദ്ദേഹം മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹം എപ്പോഴും ഡഗൗട്ടില്‍ ധാരാളം ആശയവിനിമയം നടക്കുന്നുണ്ട്, മാത്രമല്ല വളരെ സജീവമായി ഇടപെട്ടിട്ടുണ്ട്,’ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ ജയവര്‍ധെന പറഞ്ഞു.

Content Highlight: IPL 2025: MI VS GT: Mahela Jayawardane Talking about Rohit Sharma