| Tuesday, 6th May 2025, 10:57 pm

മൂന്ന് വൈഡും രണ്ട് നോ ബോളും! മത്സരത്തിലല്ല, ഒറ്റ ഓവറില്‍ ക്യാപ്റ്റനെറിഞ്ഞതാണ്; ചരിത്ര നാണക്കേടില്‍ ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഒറ്റ ഓവറില്‍ തന്നെ ‘രണ്ട് ഓവര്‍’ എറിഞ്ഞുതീര്‍ത്തതിന്റെ ചരിത്ര റെക്കോഡുമായി മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഒരു ഓവറില്‍ 11 പന്തുകളാണ് പാണ്ഡ്യ എറിഞ്ഞത്.

ആദ്യ മൂന്ന് പന്തുകള്‍ കൃത്യമായി എറിഞ്ഞ പാണ്ഡ്യയുടെ പേരില്‍ അടുത്ത ലീഗല്‍ ഡെലിവെറി കുറിക്കപ്പെടുന്നന് അഞ്ച് പന്തുകള്‍ക്ക് ശേഷമാണ്. ഓവറില്‍ തന്നെ രണ്ട് നോ ബോളും മൂന്ന് വൈഡുമാണ് പാണ്ഡ്യ എറിഞ്ഞത്.

1, 4, 1, 1WD, 1NB, 1WD, 1NB, 6, 1, 1WD, 0 എന്നിങ്ങനെയാണ് പാണ്ഡ്യ പന്തെറിഞ്ഞത്.

ഇതോടെ ഒരു അനാവശ്യ നേട്ടവും പാണ്ഡ്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ഒരു ഓവറില്‍ ഏറ്റവുമധികം പന്തുകളെറിയുന്ന താരമെന്ന അനാവശ്യ നേട്ടമാണ് പാണ്ഡ്യ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

ഇതിന് മുമ്പ് നാല് താരങ്ങള്‍ ഒരു ഓവറില്‍ 11 പന്തുകളെറിഞ്ഞിട്ടുണ്ടെങ്കിലും ഈ മോശം നേട്ടത്തിലെത്തുന്ന ആദ്യ ക്യാപ്റ്റനായും ഇതോടെ ഹര്‍ദിക് പാണ്ഡ്യ മാറി.

ഐ.പി.എല്ലില്‍ ഒരു ഓവറില്‍ ഏറ്റവുമധികം പന്തുകളെറിഞ്ഞ താരം

(താരം – ടീം – എതിരാളികള്‍ – പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

തുഷാര്‍ ദേശ്പാണ്ഡേ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 11 – 2023

മുഹമ്മദ് സിറാജ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് – 11 – 2023

ഷര്‍ദുല്‍ താക്കൂര്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 11 – 2025

സന്ദീപ് ശര്‍മ – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 11 – 2025

ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 11 – 2025*

അതേസമയം, മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 79 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും 30 റണ്‍സടിച്ച ജോസ് ബട്‌ലറിന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

40 പന്തില്‍ 36 റണ്‍സുമായി ശുഭ്മന്‍ ഗില്ലും രണ്ട് പന്തില്‍ ഒരു റണ്ണുമായി ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Content Highlight: IPL 2025: Mi vs GT: Hardik Pandya set an unwanted record of longest over in IPL history

We use cookies to give you the best possible experience. Learn more