ഐ.പി.എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പ്ലേ ഓഫ് ലക്ഷ്യംവെച്ച് ദല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്.
ഐ.പി.എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പ്ലേ ഓഫ് ലക്ഷ്യംവെച്ച് ദല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്.
ഇരു ടീമുകള്‍ക്കും പ്ലേ ഓഫില്‍ എത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ 12 മത്സരങ്ങളില്‍ ആറ് ജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 13 പോയിന്റുമാണ് ദല്‍ഹിക്ക്. മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയുകയും, മുംബൈ പ്ലേ ഓഫില്‍ ഇടം പിടിക്കുകയും ചെയ്യും.

അതേസമയം 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 14 പോയിന്റാണ് മുംബൈക്ക്. മുന്‍ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടാല്‍ ദല്‍ഹിക്ക് പഞ്ചാബിനോടുള്ള മത്സരത്തില്‍ വിജയം നേടുകയും, പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയും വേണം.
എന്നാല്‍ കളിയില്‍ വില്ലനായി മഴ അവതരിക്കുമെന്നും റിപ്പോര്‍ട്ടുള്ളതിനാല്‍ ദല്‍ഹിക്ക് മത്സരം ഏറെ നിര്‍ണായകമാകും. ഇരുവരും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍, സീസണിലെ അവസാന മത്സരത്തില്‍ മുംബൈ പഞ്ചാബിനെതിരെ പരാജയപ്പെടുകയും, ദല്‍ഹി പഞ്ചാബിനെതിരായ മത്സരത്തില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ദല്‍ഹിക്ക് ആദ്യ നാലില്‍ ഇടം നേടാന്‍ കഴിയൂ. മാത്രമല്ല മുംബൈയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നഗരത്തില്‍ മഴ പെയ്യാന്‍ 80% സാധ്യതയുണ്ടെന്നും 1.5 മണിക്കൂര്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹര്‍ദിക് പാണ്ഡ്യ നായകനായ മുംബൈ സീസണിന്റെ തുടക്കത്തില്‍ മോശം പ്രകടനം നടത്തി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവാണ് ടീം കാഴ്ചവെച്ചത്.
മാത്രമല്ല മുന്‍ മുംബൈ നായകന്‍ രോഹിത് അടക്കമുള്ള താരങ്ങള്‍ മികച്ച ഫോം നേടിയതോടെ ടീം കത്തിക്കയറുകയാണ്. അതേസമയം ദല്‍ഹിയും ശക്തരായ ടീമാണ്. നിര്‍ണായക മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നത് ഉറപ്പാണ്.
Content Highlight: IPL 2025: MI VS DC: Crucial Match For Mumbai And Delhi To Play Off