| Sunday, 23rd March 2025, 8:32 pm

18ാം സീസണില്‍ 18ന്റെ നാണക്കേട്; എന്നാലുമെന്റെ ഹിറ്റ്മാനേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ മത്സരത്തില്‍ തന്നെ പൂജ്യത്തിന് പുറത്തായി രോഹിത് ശര്‍മ. ചെപ്പോക്കില്‍ ചിര വൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ് മുംബൈ സൂപ്പര്‍ താരം പൂജ്യത്തിന് പുറത്തായത്.

നേരിട്ട നാലാം പന്തിലാണ് രോഹിത് പുറത്താകുന്നത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് 18ാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രോഹിത്തിനായി.

ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കൊപ്പമാണ് രോഹിത് ഈ അനാവശ്യ നേട്ടത്തില്‍ ഒന്നാമതുള്ളത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – ഡക്ക് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 18*

ദിനേഷ് കാര്‍ത്തിക് – 18

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 18

പിയൂഷ് ചൗള – 16

സുനില്‍ നരെയ്ന്‍ – 16

മന്‍ദീപ് സിങ് – 15

റാഷിദ് ഖാന്‍ – 15

അതേസമയം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. രോഹിത്തിന് പുറമെ റിയാന്‍ റിക്കല്‍ടണ്‍ (ഏഴ് പന്തില്‍ 13), വില്‍ ജാക്‌സ് (ഏഴ് പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാര്‍ യാദവും (25 പന്തില്‍ 29) തിലക് വര്‍മ (18 പന്തില്‍ 27) എന്നിവരാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധിര്‍, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, എസ്. രാജു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2025: MI vs CSK: Rohit Sharma out for duck for 18th time in his IPL career

We use cookies to give you the best possible experience. Learn more