ഐ.പി.എല്‍ 2025ലെ ആദ്യ മത്സരത്തില്‍ തന്നെ പൂജ്യത്തിന് പുറത്തായി രോഹിത് ശര്‍മ. ചെപ്പോക്കില്‍ ചിര വൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ് മുംബൈ സൂപ്പര്‍ താരം പൂജ്യത്തിന് പുറത്തായത്.
നേരിട്ട നാലാം പന്തിലാണ് രോഹിത് പുറത്താകുന്നത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് 18ാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രോഹിത്തിനായി.
ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കൊപ്പമാണ് രോഹിത് ഈ അനാവശ്യ നേട്ടത്തില്‍ ഒന്നാമതുള്ളത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍
അതേസമയം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. രോഹിത്തിന് പുറമെ റിയാന്‍ റിക്കല്‍ടണ്‍ (ഏഴ് പന്തില്‍ 13), വില്‍ ജാക്‌സ് (ഏഴ് പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
A strong start from @ChennaiIPL 👏#MI end the powerplay at 52/3 as Ravichandran Ashwin joins the party with Will Jacks’ wicket 💪