രാജസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് യശസ്വി ജെയ്‌സ്വാളാണ്. 52 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. റിയാന്‍ പരാഗ് 39 റണ്‍സും നേടി. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് രാജസ്ഥാന്‍ 14 വയസുകാരനായ അരങ്ങേറ്റക്കാരന്‍ വൈഭവിനെ കളത്തിലിറക്കിയത്. നേരിട്ട ആദ്യ പന്തില്‍ ശര്‍ദുല്‍ താക്കൂറിനെ സിക്‌സര്‍ പറത്തിയാണ് താരം വരവറിയിച്ചത്. മാത്രമല്ല 20 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 170.0 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 34 റണ്‍സാണ് താരം നേടിയത്.
ഇതോടെ താരത്തെ പ്രശംസിച്ച് നിരവധി മുന്‍ താരങ്ങളും രംഗത്ത് വന്നിരുന്നു. സഞ്ജയ് മഞ്ജരേക്കര്‍, ആകാശ് ചോപ്ര, സുരേഷ് റെയ്‌ന എന്നിവര്‍ താരത്തിന് മികച്ച ഭാവിയുണ്ടെന്ന് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്
‘അദ്ദേഹത്തിന് 14 വയസായി, പക്ഷേ 30 വയസുള്ള മനസുണ്ട് അവന്, വര്‍ഷങ്ങളായി പന്തെറിയുന്ന ബൗളര്‍മാര്‍ക്കെതിരെ വൈഭവ് സൂര്യവംശി ആത്മവിശ്വാസത്തോടെ കളിച്ചു,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ആകാശ് ചോപ്ര പറഞ്ഞത്
‘ഇത് ആനിമേഷന്‍ കാണുന്ന കാലമാണ്, പക്ഷേ വൈഭവ് സൂര്യവംശി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലാണ് കളിക്കുന്നത്. യുവതാരങ്ങള്‍ക്ക് ഒരു വേദി നല്‍കുന്നതില്‍ ഐ.പി.എല്‍ പ്രശസ്തമാണ്,’ ആകാശ് പറഞ്ഞു.
സുരേഷ് റെയ്‌ന വൈഭവിനെക്കുറിച്ച് സംസാരിച്ചത്
‘ഭാവിയില്‍ അവന്‍ ക്രിക്കറ്റ് ലോകം ഭരിക്കും. വൈഭവ് സൂര്യവംശി തന്റെ കഴിവ് തെളിയിക്കും. 43 വയസുള്ള എം.എസ്. ധോണി ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനെ നേരിടാന്‍ വിക്കറ്റ് കീപ്പര്‍ ആകുന്ന സി.എസ്.കെയും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.
ഞാന്‍ എതിര്‍ ക്യാപ്റ്റനായിരുന്നെങ്കില്‍, അവന്റെ പ്രകടനത്തെ അഭിനന്ദിക്കാന്‍ അടുത്ത് ചെല്ലുമായിരുന്നു. അദ്ദേഹത്തിന് മികച്ച ഭാവിയുണ്ടെന്നും ശരിയായ ദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുമെന്നും ഞാന്‍ അദ്ദേഹത്തോട് പറയുമായിരുന്നു,’ സുരേഷ് റെയ്‌ന പറഞ്ഞു.
ബൗളിങ്ങില്‍ രാജസ്ഥാന് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റും, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരേ വിക്കറ്റും നേടി.
ലഖ്‌നൗവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ആവേശ് ഖാനാണ്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അവസാന ഓവറിലെ മാച്ച് വിന്നിങ് ബൗളിങ്ങില്‍ കളിയിലെ താരമാകാനും ആവേശിന് സാധിച്ചു. ബാറ്റിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം 45 പന്തില്‍ 66 റണ്‍സും ആയുഷ് ബധോണി 34 പന്തില്‍ 50 റണ്‍സും അബ്ദുള്‍ സമദ് 10 പന്തില്‍ 30* റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്.
മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ എട്ട് മത്സരത്തില്‍ അഞ്ച് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റ് നേടി നാലാം സ്ഥാനത്താണ് ലഖ്‌നൗ. അതേസമയം എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രം രേഖപ്പെടുത്തി എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
Content Highlight: IPL 2025: LSG VS RR: Former Indian Players Praises 14 Years Old Vaibhav Suryavanshi