ടോസ് നേടി ദല്‍ഹി, ലക്ഷ്യം രണ്ടാം വിജയം; ഐ.പി.എല്ലില്‍ ഇന്ന് പൊടിപാറും
IPL
ടോസ് നേടി ദല്‍ഹി, ലക്ഷ്യം രണ്ടാം വിജയം; ഐ.പി.എല്ലില്‍ ഇന്ന് പൊടിപാറും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd April 2025, 7:48 pm

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നിലവില്‍ ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.

തുടര്‍ച്ചയായ രണ്ടാം വിജയവും വിശാഖപട്ടണത്തെ തോല്‍വിയില്‍ പ്രതികാരം ചെയ്യാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം രണ്ട് തോല്‍വിയുമായി എത്തുന്ന ദല്‍ഹി വിജയ വഴിയില്‍ തിരിച്ചെത്താനാണ് നോട്ടമിടുന്നത്.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം ദല്‍ഹിക്കൊപ്പമായിരുന്നു. യുവതാരം അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഒരു വിക്കറ്റിന്റെ വിജയമാണ് അക്‌സറും സംഘവും നേടിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഡേവിഡ് മില്ലര്‍, ശര്‍ദുല്‍ താക്കൂര്‍, ദിഗ്‌വേഷ് സിങ് റാത്തി, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, പ്രിന്‍സ് യാദവ്

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരെല്‍, കരുണ് നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍

Content Highlight: IPL 2025: LSG VS DC Live Match Update