സീസണിലെ രണ്ടാം വിജയം പ്രതീക്ഷിച്ചിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സ്വന്തം മണ്ണില്‍ ചരമഗീതം പാടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്.
ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം 59 പന്ത് ബാക്കി നില്‍ക്കവെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മറികടക്കുകയായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ ഓള്‍ റൗണ്ട് മികവിലാണ് കൊല്‍ക്കത്ത മികച്ച വിജയം നേടിയത്.
AND RINKU FINISHES IN STYLE!! The Knights win by EIGHT wickets and 5️⃣9️⃣ balls to spare 💜💜
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്സിന് നഷ്ടമായിരുന്നു.
ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടപ്പെട്ടത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് കോണ്‍വേ പുറത്തായി. 11 പന്തില്‍ 12 റണ്‍സാണ് താരം നേടിയത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠിക്ക് ശേഷിച്ച അഞ്ച് പന്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സീസണിലെ നാലാം മെയ്ഡന്‍ ഓവറും പിറവിയെടുത്തു.
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രചിന്‍ രവീന്ദ്രയും മടങ്ങി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് രചിന് നേടാന്‍ സാധിച്ചത്. ഹര്‍ഷിത് റാണയുടെ പന്തില്‍ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ വിജയ് ശങ്കറും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് സൂപ്പര്‍ കിങ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. ഇന്നിങ്‌സിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പാണിത്.
HIGH & HANDSOME 🙌
Pure intent from #VijayShankar as he takes on the #KKR bowlers to up the scoring rate! 💪
ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ വിജയ് ശങ്കറിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബ്രേക് ത്രൂ നല്‍കി. 21 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ഇതിന് മുമ്പ് രണ്ട് തവണ കൊല്‍ക്കത്ത വിജയ് ശങ്കറിന് ലൈഫ് നല്‍കിയിരുന്നു.
അധികം വൈകാതെ ത്രിപാഠിയും പുറത്തായി. 22 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയാണ് ചെപ്പോക്കില്‍ കണ്ടത്. 59/2 എന്ന നിലയില്‍ നിന്നും 79/9 എന്ന നിലയിലേക്ക് സൂപ്പര്‍ കിങ്‌സിന്റെ പതനം വളരെ വേഗത്തിലായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒട്ടും വൈകിക്കാതെ വെടിക്കെട്ടിലേക്ക് കടന്നു. ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്‌നും ചേര്‍ന്ന് ചെപ്പോക്കിലെ താണ്ഡവത്തിന് തുടക്കമിടുകയായിരുന്നു. നേരിട്ട അഞ്ചാം പന്തില്‍ സിംഗിള്‍ നേടിയാണ് ഡി കോക്ക് അക്കൗണ്ട് തുറന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി നരെയ്ന്‍ മര്‍ദനമാരംഭിച്ചു.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ കാഴ്ചക്കാരനാക്കി സുനില്‍ നരെയ്ന്‍ തന്റെ ചെന്നൈ മര്‍ദനം തുടര്‍ന്നുകൊണ്ടേയിരുന്നു.
എട്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ നരെയ്ന്‍ മടങ്ങി. 18 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 44 റണ്‍സാണ് താരം നേടിയത്.
അധികം വൈകാതെ റിങ്കു സിങ്ങിനെ ഒപ്പം കൂട്ടി രഹാനെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. രഹാന 17 പന്തില്‍ 20 റണ്‍സും റിങ്കു സിങ് 12 പന്തില്‍ 15 റണ്‍സും നേടി പുറത്താകാതെ നിന്നു.
Content Highlight: IPL 2025: Kolkata Knight Riders defeated Chennai Super Kings