ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് ബാറ്റിങ് തകര്‍ച്ച. സ്വന്തം തട്ടകമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിന്റെ തീരുമാനം പൂര്‍ണമായും തെറ്റിച്ചാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പന്തെറിഞ്ഞത്.
പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ അടക്കമുള്ള മുന്നേറ്റ നിര താളം കണ്ടെത്താന്‍ സാധിക്കാതെ പാടുപെട്ടതോടെ പഞ്ചാബിന്റെ സ്‌കോറിലും അത് പ്രതിഫലിച്ചു.
അതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെയും ടീമിന് നഷ്ടമായി. ഹര്‍ഷിത്തിന്റെ പന്തില്‍ രമണ്‍ദീപിന് ക്യാച്ച് നല്‍കിയായിരുന്നു ശ്രേയസും മടങ്ങിയത്.
നേരിട്ട രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ സില്‍വര്‍ ഡക്കായിട്ടായിരുന്നു അയ്യരിന്റെ മടക്കം. ഐ.പി.എല്ലില്‍ ഇത് ഏഴാം തവണയാണ് ശ്രേയസ് അയ്യര്‍ പൂജ്യത്തിന് മടങ്ങുന്നത്.
തൊട്ടടുത്ത ഓവറില്‍ അരങ്ങേറ്റക്കാരന്‍ ജോഷ് ഇംഗ്ലിസിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ഹോം ടീമിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
പവര്‍പ്ലേയിലെ അവസാന പന്തില്‍ പ്രഭ്‌സിമ്രാനെയും മടക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ഹര്‍ഷിത് റാണയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ഇന്നിങ്‌സിലെ ആദ്യ ആറ് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കുന്ന കൊല്‍ക്കത്ത ബൗളര്‍മാരുടെ എലീറ്റ് ലിസ്റ്റിലാണ് ഹര്‍ഷിത് ഇടം നേടിയത്.
അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന നിലയിലാണ് പഞ്ചാബ്. 16 പന്തില്‍ 18 റണ്‍സുമായി ശശാങ്ക് സിങ്ങും 14 പന്തില്‍ എട്ട് റണ്‍സുമായി സേവ്യര്‍ ബാര്‍ട്‌ലെറ്റുമാണ് ക്രീസില്‍.
Content Highlight: IPL 2025: KKR vs PBKS: Harshit Rana joins the elite list of bowlers to take 3+ wickets in the powerplay for KKR in a single game