ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ രണ്ടാം എന്‍കൗണ്ടറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 202 റണ്‍സിന്റെ വിജയലക്ഷ്യവുമായി പഞ്ചാബ് കിങ്സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകതെട്ടുമായി കുതിച്ച പ്രഭ്‌സിമ്രാന്‍ സിങ് – പ്രിയാന്‍ഷ് കൂട്ടുകെട്ടിന് അവസാനം കുറിച്ചത് ആന്ദ്രേ റസലാണ്. പ്രിയാന്‍ഷ് ആര്യയെ വൈഭവ് അറോറയുടെ കൈകളിലെത്തിച്ച് മടക്കിയാണ് ഹോം ടീമിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
BREAKTHROUGH! Dre Russ strikes in his first over… 𝗮𝗴𝗮𝗶𝗻 😍🔥
ഇന്നിങ്‌സിലെ തന്റെ ആദ്യ ഓവറില്‍ തന്നെയാണ് റസല്‍ വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഫസ്റ്റ് ഓവര്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും റസലിന് സാധിച്ചു.
ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫസ്റ്റ് ഓവര്‍ വിക്കറ്റ് നേടുന്ന താരം
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ പ്രിയാന്‍ഷിനെ മടക്കി ആന്ദ്രേ റസല്‍ ബ്രേക് ത്രൂ നല്‍കി. 35 പന്തില്‍ 69 റണ്‍സുമായി നില്‍ക്കവെ വൈഭവ് അറോറക്ക് ക്യാച്ച് നല്‍കിയാണ് കളം വിട്ടത്.