ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്സ് ലഖ്നൗവിനെ ബാറ്റിങ്ങിനയച്ചു.
കൊല്‍ക്കത്തക്കെതിരെ മികച്ച പ്രകടനമാണ് ലഖ്നൗ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 13 ഓവറുകള്‍ പിന്നിടുമ്പോള്‍ ലഖ്നൗ ഒരു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷും നിക്കോളാസ് പൂരനുമാണ് ക്രീസിലുള്ളത്. മാര്‍ക്രം 42 പന്തില്‍ 71മാര്‍ഷ് റണ്‍സെടുത്തിട്ടുണ്ട്.
എയ്ഡന്‍ മാര്‍ക്രമിന്റെ വിക്കറ്റാണ് നഷ്ടമായത്. ഹര്‍ഷിത് റാണയാണ് താരത്തിന്റെ വിക്കറ്റെടുത്തത്. രണ്ട് സിക്സും നാല് ഫോറും അടക്കം 47 റണ്‍സെടുത്താണ് താരം പുറത്തായത്.
നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയമാണ് ഇരുടീമുകള്‍ക്കുമുള്ളത്. പോയിന്റ് ടേബിളില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും ലഖ്നൗ ആറാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ ജയിച്ചെത്തുന്ന ഇരു ടീമുകളുടെയും ലക്ഷ്യം തുടര്‍ വിജയമാണ്.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്