ഐ.പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം അഹമ്മദാബാദില്‍ തുടരുകയാണ്. ഹോം ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്.
യുവതാരം സായ് സുദര്‍ശന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 154.72 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ടൈറ്റന്‍സ് ഓപ്പണറുടെ പ്രകടനം.
30 ഇന്നിങ്‌സിന് ശേഷം ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് സായ് സുദര്‍ശന്‍. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനും. 30 ഐ.പി.എല്‍ ഇന്നിങ്‌സുകള്‍ക്ക് ശേഷം 1,000 റണ്‍സ് മാര്‍ക്ക് പിന്നിട്ട ഏക ഇന്ത്യന്‍ താരവും സായ് സുദര്‍ശന്‍ തന്നെ.
ഐ.പി.എല്ലിലെ ആദ്യ 30 ഇന്നിങ്‌സുകള്‍ക്ക് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കി അര്‍ഷദ് ഖാനാണ് ആദ്യ രക്തം ചിന്തിയത്. ഏഴ് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ റാഷിദ് ഖാന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
കൃത്യം ആറ് പന്തുകള്‍ക്ക് ശേഷം മുഹമ്മദ് സിറാജിലൂടെ ടൈറ്റന്‍സ് രണ്ടാം വിക്കറ്റും സ്വന്തമാക്കി. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി നിതീഷ് റാണയാണ് പുറത്തായത്. കുല്‍വന്ത് ഖെജ്‌രോലിയക്ക് ക്യാച്ച് നല്‍കിയായിരുന്നു റാണയുടെ മടക്കം.
Home side and the home crowd are pumped up 🥳
Mohd. Siraj and Arshad Khan with the early wickets ⚡
നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ് രാജസ്ഥാന്‍. 13 പന്തില്‍ 20 റണ്‍സുമായി സഞ്ജുവും ഏഴ് പന്തില്‍ 14 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.