ഐ.പി.എല്‍ 2025ലെ 23ാം മത്സരം ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.
ഇരു ടീമുകളും സീസണിലെ അഞ്ചാം മത്സരമാണ് കളിക്കുന്നത്. അഹമ്മദാബാദില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ഗുജറാത്തിനൊപ്പം കളത്തിലിറങ്ങുന്ന ജോസ് ബട്‌ലര്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുന്നത്. 2016 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ബട്‌ലര്‍ ഇതുവരെ പിങ്ക് ആര്‍മിക്കെതിരെ കളിച്ചിട്ടില്ല.
2016ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ബട്‌ലര്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. രണ്ട് സീസണുകളിലുമായി 24 മത്സരങ്ങളില്‍ ബട്‌ലര്‍ മുംബൈക്കായി ബാറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ ഈ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലിലുണ്ടായിരുന്നില്ല. മാച്ച് ഫിക്‌സിങ്ങിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം രാജസ്ഥാന്‍ റോയല്‍സിനും ടൂര്‍ണമെന്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു.
വിലക്ക് നീങ്ങി 2018ല്‍ വീണ്ടും ടൂര്‍ണമെന്റിന്റെ ഭാഗമായ രാജസ്ഥാന്‍ ബട്‌ലറിനെ സ്വന്തമാക്കുകയുമായിരുന്നു.
അതേസമയം, അഹമ്മദാബാദില്‍ നടക്കുന്ന മത്സരം നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയിലാണ് ടൈറ്റന്‍സ്. 14 പന്തില്‍ 20 റണ്‍സുമായി സായ് സുദര്‍ശനും ഏഴ് പന്തില്‍ എട്ട് റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍.
Tushar is back and Fazalhaq replaces Hasaranga who is unavailable due to personal reasons as we take on the Titans in Gujarat!@NEOM | #GTvRRpic.twitter.com/XM6WORvwS8