ഐ.പി.എല്ലിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം മോഹിച്ച് കളത്തിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ തോല്‍വിയാണ് ടൈറ്റന്‍സ് വഴങ്ങിയത്.
സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണിലെ എല്ലാ മത്സരങ്ങളിലും തകര്‍ത്തടിക്കുന്ന ഗില്‍ – സായ് സംഘം വേഗം മടങ്ങിയതാണ് ഗുജറാത്തിന് വിനയായത്.
Dominant with the bat 👊
Clinical with the ball 👌@LucknowIPL prevail in a run-fest and complete their double against table-toppers #GT 🔥Scorecard ▶ https://t.co/NwAHcYJlcP #TATAIPL | #GTvLSG pic.twitter.com/VLbBcbzbGx
— IndianPremierLeague (@IPL) May 22, 2025
മത്സരത്തില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഇരുവരും കൂടാരം കയറിയിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ 20 പന്തില്‍ 35 റണ്‍സും സായ് 16 പന്തില്‍ 21 റണ്‍സും നേടിയാണ് പുറത്തായത്. നേരത്തെ പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം ഈ സഖ്യം തങ്ങളുടെ പേരിലാക്കി. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആവറേജുള്ള ഓപ്പണിങ് ജോഡിയാവാനാണ് ഇരുവര്‍ക്കും സാധിച്ചത്.





