ഐ.പി.എല്‍ 2025ലെ 23ാം മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി.
സൂപ്പര്‍ താരം സായ് സുദര്‍ശന്റെ ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 154.72 സ്‌ട്രൈക്ക് റേറ്റില്‍ 53 പന്തില്‍ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ബാറ്റിങ് ശരാശരി ഉയരുകയും ചെയ്തു. ഐ.പി.എല്ലില്‍ ചുരുങ്ങിയത് 1000 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയുമായാണ് താരം തിളങ്ങിയത്.
അതേസമയം, ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നായകന്‍ സഞ്ജു സാംസണിന്‍രെ വിക്കറ്റും നഷ്ടമായി. 28 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.
നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയിലാണ് രാജസ്ഥാന്‍. 21 പന്തില്‍ 31 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയറും ഒരു പന്തില്‍ ഒരു റണ്ണുമായി ശുഭം ദുബെയുമാണ് ക്രീസില്‍.