ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗില്ലും കൂട്ടരും നേടിയത്. സീസണിലെ ഗുജറാത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സിന് പുറത്തായി. മത്സരത്തില്‍ യുവതാരം സായ് സുദര്‍ശന്റെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്. 53 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 82 റണ്‍സാണ് താരം എടുത്തത്.
🔝 of their Game. 🔝 of the Table. 💙#GT roar to the top of the points table with another strong display of cricket 💪
Scorecard ▶ https://t.co/raxxjzYH5F#TATAIPL | #GTvRR | @gujarat_titans pic.twitter.com/ZDRsDqoMAT
— IndianPremierLeague (@IPL) April 9, 2025
ഷാരൂഖ് ഖാനും ജോസ് ബട്‌ലറും 36 റണ്‍സ് വീതം സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. അവസാന ഓവറില്‍ രാഹുല്‍ തെവാട്ടിയ 12 പന്തില്‍ 24 റണ്‍സെടുത്ത് ടൈറ്റന്‍സിന് ഫിനിഷിങ് ടച്ചും നല്‍കി.
Another day, another W in the bag! 🤩 pic.twitter.com/cIb5XMmeOi
— Gujarat Titans (@gujarat_titans) April 9, 2025
മത്സരത്തില്‍ ബൗളിങ് യൂണിറ്റും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നാല് ഓവറില്‍ ആറ് എക്കോണമിയില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസീദ്ധ് കൃഷ്ണയാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. സായ് കിഷോറും റാഷിദ് ഖാനും രണ്ട് വിക്കറ്റുകള്‍ വീതം നേടി. മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, കുല്‍വന്ത് ഖെജ്‌രോലിയ എന്നിവരാണ് ബാക്കി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.





