ഐ.പി.എല്‍ 2025ല്‍ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ വിജയത്തിലേക്ക് നയിച്ചെങ്കിലും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് ടീമിന്റെ ഇടക്കാല ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഗ്രൗണ്ട് സ്റ്റാഫുകളോടുള്ള മോശം പെരുമാറ്റമാണ് പരാഗിനെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാക്കിയിരിക്കുന്നത്.
മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫുകള്‍ ഹോം ടൗണ്‍ ഹീറോയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഫോട്ടോയെടുത്ത പരാഗ് ഫോണ്‍ തിരികെ നല്‍കിയ രീതിയാണ് ചര്‍ച്ചയാകുന്നത്.
ഫോട്ടോയെടുത്ത ശേഷം താരം സ്റ്റാഫുകളിലൊരാള്‍ക്ക് ഫോണ്‍ എറിഞ്ഞുനല്‍കുകയായിരുന്നു. ഇത്തരത്തില്‍ പരാഗ് പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കാത്ത സ്റ്റാഫുകള്‍ ഒന്ന് അമ്പരന്നെങ്കിലും ഫോണ്‍ താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി.
പരാഗിന്റെ പെരുമാറ്റം വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച ആരാധകര്‍ തനിക്കൊപ്പം ഫോട്ടോയെടുക്കാന്‍ വന്നത് സ്വന്തം ജനതയാണെന്നും തങ്ങളുടെ ഹോം ഗ്രൗണ്ടിലെ സ്റ്റാഫുകളാണെന്ന കാര്യമെങ്കിലും ഓര്‍ക്കണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടന്നു.
ആരാധകരോട് സഞ്ജു സാംസണ്‍ എങ്ങനെ പെരുമാറുന്നു എന്ന് കണ്ട് പഠിക്കാന്‍ പറയുന്നവരും കുറവല്ല.
A video is getting viral on social media in which RR skipper Riyan Parag can be seen tossing away a fan’s phone after taking a selfie with him and a group.
This gesture of Assam’s boy didn’t go well with the fans on social media, and they trolled him with brutal comments. pic.twitter.com/Nn8nPw9hfm
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടതായും വന്നിരുന്നു. 12 ലക്ഷമാണ് താരം പിഴയായി ഒടുക്കേണ്ടത്.
‘2025 മാര്‍ച്ച് 30ന് ഗുവാഹത്തിയിലെ എ.സി.എ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ മിസ്റ്റര്‍ റിയാന്‍ പരാഗിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തുന്നു.
ഐ.പി.എല്‍ ഗൈഡ്ലൈനുകളുടെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ആദ്യ കുറ്റകൃത്യമായതിനാല്‍ 12 ലക്ഷം രൂപ പിഴ ചുമത്തുന്നു,’ ഐ.പി.എല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
തുടര്‍ച്ചയായി രണ്ട് പരാജയങ്ങള്‍ക്ക് ശേഷം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ മത്സരത്തിലാണ് റിയാന്‍ പരാഗിന് പിഴ നേരിടേണ്ടി വന്നത്. രാജസ്ഥാന്റെ ക്യാപ്റ്റനായി ചുമതലയുള്ള അവസാന മത്സരത്തിലാണ് താരത്തിന് ശിക്ഷ ലഭിക്കച്ചതെന്നതും ശ്രദ്ധേയമാണ്.
2025 ഐ.പി.എല്ലില്‍ ടീമുകള്‍ എല്ലാം തന്നെ നിശ്ചിത സമയത്തിനകം തന്നെ ഓവറുകള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ട്. മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനും ഇത്തരത്തില്‍ സമയബന്ധിതമായി ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ഇത്തരത്തില്‍ പിഴയൊടുക്കേണ്ടതായി വന്നിരുന്നു.
Content highlight: IPL 2025: Fans slams Riyan Parag after his poor attitude toward ground staffs