ഐ.പി.എല്ലില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ എത്തിയ ദല്‍ഹി ക്യാപിറ്റല്‍സ് വിജയത്തോടെയാണ് സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ഒരു വിക്കറ്റിന്റെ ജയമാണ് ക്യാപിറ്റല്‍സ് ലഖ്നൗവിനെതിരെ സ്വന്തമാക്കിയത്. ഇംപാക്ട് പ്ലെയറായിയെത്തിയ യുവതാരം അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ അശുതോഷ് ശര്‍മയ്ക്ക് പുറമെ മറ്റൊരു യുവ താരവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓള്‍ റൗണ്ടര്‍ വിപ്രജ് നിഗമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ലഖ്നൗവിനെതിരെയുള്ള മത്സരം താരത്തിന്റെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു.
മത്സരത്തില്‍ 15 പന്തില്‍ 39 റണ്‍സാണ് വിപ്രജ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 260 സ്‌ട്രൈക്ക് റേറ്റിലാണ് ഇരുപതുകാരനായ ലെഗ് സ്പിന്നിങ് ഓള്‍ റൗണ്ടര്‍ ലഖ്നൗവിനെതിരെ ബാറ്റ് വീശിയത്.
ഈ പ്രകടനത്തോടെ യുവതാരം ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന നേട്ടമാണ് വിപ്രജ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസിലാന്‍ഡ് താരമായ രചിന്‍ രവീന്ദ്രയാണ് രണ്ടാമത്.
ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്
(താരം – എതിരാളികള്‍ – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)
അതോടെപ്പം ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പത്ത് പന്തില്‍ ഒരു ബാറ്റര്‍ നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സെന്ന നേട്ടവും വിപ്രജ് കരസ്ഥമാക്കി. ഇന്ത്യന്‍ താരമായ അഭിഷേക് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.
ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ആദ്യ പത്ത് പന്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
(താരം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)