| Tuesday, 20th May 2025, 7:27 pm

ചരിത്ര നേട്ടം ആര് സ്വന്തമാക്കും, സഞ്ജുവോ ധോണിയോ? സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുമെന്നതിനാല്‍ ധോണിയുടെ സാധ്യതകളേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി. പരാജയപ്പെടുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക.

ഒരു ചരിത്ര നേട്ടമാണ് സഞ്ജുവിനും സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിക്കും മുമ്പിലുള്ളത്. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇരുവര്‍ക്കും മുമ്പിലുള്ളത്.

ഒരു സിക്‌സര്‍ സ്വന്തമാക്കിയാല്‍ എം.എസ്. ധോണിക്കും രണ്ട് സിക്‌സറടിച്ചാല്‍ സഞ്ജു സാംസണും ഈ റെക്കോഡ് നേട്ടം സ്വന്തമാക്കാം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 354 – 349

സഞ്ജു സാംസണ്‍ – 290 – 348

കെ.എല്‍. രാഹുല്‍ – 224 – 331

ചരിത്രത്തില്‍ 33 താരങ്ങള്‍ മാത്രമാണ് 350 ടി-20 സിക്‌സറെന്ന നേട്ടത്തിലെത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഈ എലീറ്റ് ലിസ്റ്റിലേക്കാണ് ധോണിയും സഞ്ജുവും ഒരുപോലെ കണ്ണുവെക്കുന്നത്.

ടി-20യില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 446 – 542

വിരാട് കോഹ്‌ലി – 393 – 434

സൂര്യകുമാര്‍ യാദവ് – 297 – 368

എം.എസ്. ധോണി – 354 – 349

സഞ്ജു സാംസണ്‍ – 290 – 348

കെ.എല്‍. രാഹുല്‍ – 224 – 331

സുരേഷ് റെയ്ന – – 319 – 325

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ക്വേന മഫാക്ക, യുദ്ധ്‌വീര്‍ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ആകാശ് മധ്വാള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2025: CSK vs RR: Sanju Samson and MS Dhoni eyeing for historical feat in T20 format

Latest Stories

We use cookies to give you the best possible experience. Learn more